പുനര്‍വിവാഹം ചെയ്ത് പവന്‍ കല്യാണിനെ വേദനിപ്പിച്ചാല്‍ കൊന്നുകളയും; മുന്‍ഭാര്യയ്ക്ക് ഭീഷണി 

മുന്‍ഭാര്യയ്ക്ക് പുതിയ ജീവിതത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പവന്‍ കല്ല്യാണ്‍ രംഗത്തെത്തിയിട്ടും രേണുവിനെ വിടാതെ ആക്രമിക്കുകയായിരുന്നു ആരാധകര്‍
പുനര്‍വിവാഹം ചെയ്ത് പവന്‍ കല്യാണിനെ വേദനിപ്പിച്ചാല്‍ കൊന്നുകളയും; മുന്‍ഭാര്യയ്ക്ക് ഭീഷണി 

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ മുന്‍ ഭാര്യ പുനര്‍വിവാഹത്തിന് ഒരുങ്ങുമ്പോള്‍ രൂക്ഷമായ അധിക്ഷേപവുമായി താരത്തിന്റെ ആരാധകര്‍. പവന്‍ കല്യാണിന്റെ മുന്‍ഭാര്യ രേണു ദേശായിക്കുനേരെ ട്വിറ്ററിലൂടെ കടുത്ത ആക്രമണമാണ് താരത്തിന്റെ ആരാധകര്‍ നടത്തുന്നത്. തന്റെ മുന്‍ഭാര്യയ്ക്ക് പുതിയ ജീവിതത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പവന്‍ കല്ല്യാണ്‍ രംഗത്തെത്തിയിട്ടും രേണുവിനെ വിടാതെ ആക്രമിക്കുകയായിരുന്നു ആരാധകര്‍. മറ്റൊരുവ്യക്തിയുമായി പുനര്‍വിവാഹത്തിന് തയ്യാറായി പവന്‍ കല്യാണിനെ വേദനിപ്പിച്ചാല്‍ കൊന്നുകളയും എന്നതരത്തിലാണ് രേണുവിന്റെ ട്വിറ്റര്‍ പേജില്‍ പവന്‍ ആരാധകരുടെ ഭീഷണി. 

പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞെങ്കിലും മറ്റൊരു വിവാഹം തന്റെ ജീവിതത്തിലുണ്ടാകില്ലെന്ന് രേണു മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പവന്‍ കല്യാണിന്റെ ആരാധകര്‍ തന്നെയിപ്പോഴും ചേട്ടത്തിയമ്മയായാണ് കാണുന്നതെന്നും ആ ബഹുമാനം നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലെന്നുമായിരുന്നു മുന്‍കാല അഭിമുഖങ്ങളില്‍ രേണു പറഞ്ഞിരുന്ന നിലപാട്. ഇതെല്ലാം ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ ആരാധകര്‍ രേണുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. 

പുനര്‍വിവാഹത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ രേണു പങ്കുവച്ചിരുന്നു. മോതിരം മാറുന്ന ദൃശ്യമടക്കം പങ്കുവച്ചാണ് ഈ വാര്‍ത്ത അറിയിച്ചത്. എന്നാല്‍ വിവാഹംകഴിക്കുന്ന വ്യക്തിയെകുറിച്ചുള്ള വിവരങ്ങളൊന്നും താരം പങ്കുവച്ചിട്ടില്ല. 

ആക്രമണം രൂക്ഷമായതോടെ രേണു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. 'ട്വിറ്ററില്‍ ഒരുപാട് മോശപ്പെട്ട കാര്യങ്ങളുണ്ട്. ഭൂരിഭാഗം അക്കൗണ്ടുകളും വ്യാജമാണ്. പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഞാന്‍ ഇതില്‍നിന്ന് മാറിനില്‍ക്കുന്നു. എല്ലാവര്‍ക്കും നന്ദി' എന്ന് ട്വിറ്റ് ഇട്ടുകൊണ്ടാണ് രേണു അക്കൗണ്ട് നീക്കം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com