മായാനദി കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു, കൈ നിറയെ സിനിമകളായിരിക്കുമല്ലോ എന്ന്; പക്ഷെ സത്യം അതല്ലെന്ന് ഐശ്വര്യ ലക്ഷ്മി 

അപ്പുവിന്റെ ക്യാരക്ടറില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടാത്ത രീതിയിലുള്ള ചില നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി വന്നിരുന്നെന്നും അതുകൊണ്ടുതന്നെ ഏത് സിനിമ എന്നോര്‍ത്ത് ഒരുപാട് തലപുകയ്‌ക്കേണ്ടിയൊന്നും വന്നില്ലെന്ന
മായാനദി കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു, കൈ നിറയെ സിനിമകളായിരിക്കുമല്ലോ എന്ന്; പക്ഷെ സത്യം അതല്ലെന്ന് ഐശ്വര്യ ലക്ഷ്മി 

ദ്യ ചിത്രം വിജയിച്ച ഏതൊരു താരത്തെയും തേടിയെത്തുന്ന ക്ലീഷെ ചോദ്യം തന്നെയാണ് മായാനദിയിലെ അപ്പുവായി പ്രേക്ഷകഹൃദയം കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയോടും എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. 'കൈ നിറയെ സിനിമകളായിരിക്കുമല്ലോ, അല്ല', എന്ന്. പക്ഷെ സിനിമയിലെ അപ്പുവിനെപോലെതന്നെ ജീവിതത്തിലും നല്ല സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡായ നമ്മുടെ നായികയുടെ ഉത്തരം തനിക്കൊരുപാട് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നാണ്. 'ഒന്നോ രണ്ടോ സിനിമകളില്‍ നിന്ന് ക്ഷണം വന്നു, അത്രേ ഒള്ളു', അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു. 

അപ്പുവിന്റെ ക്യാരക്ടറില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടാത്ത രീതിയിലുള്ള ചില നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി വന്നിരുന്നെന്നും അതുകൊണ്ടുതന്നെ ഏത് സിനിമ എന്നോര്‍ത്ത് ഒരുപാട് തലപുകയ്‌ക്കേണ്ടിയൊന്നും വന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. "പക്ഷെ മായാനദി ഇഫക്ട് പൂര്‍ണ്ണമായി ഇല്ലെന്നും പറയാനാകില്ല, കാരണം എനിക്ക് കിട്ടിയ ഓഫറുകളില്‍ കൂടുതലും തിരകഥയില്‍ ശക്തമായ പ്രാധാന്യമുള്ളവ തന്നെയായിരുന്നു", ഐശ്വര്യ പറയുന്നു. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന വരത്തന്‍ ആണ് ഐശ്വര്യ നായികയായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. 'മായാനദിയുടെ സെറ്റ് മുതല്‍ അമല്‍ സാറുമായി (സംവിധായകന്‍ അമല്‍ നീരദ്) പരിചയമുണ്ട്. അപ്പുവിന്റെ കോസ്റ്റിയൂം മുതലുള്ള കാര്യങ്ങള്‍ അന്ന് സാറുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. അതുകഴിഞ്ഞ് പിന്നെ വരത്തന്റെ സെറ്റിലാണ് തമ്മില്‍ കാണുന്നത്',ഐശ്വര്യ പറയുന്നു. 

പ്രിയ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുന്നത്. സാധാരണ അമല്‍ നീരദ് കഥാപാത്രങ്ങളെല്ലാം വളരെ സ്റ്റൈലൈസ്ഡ് ആണെങ്കിലും പ്രിയ അങ്ങനെയല്ലെന്നാണ് ഐശ്യര്യയുടെ വാക്കുകള്‍. ഒരു പ്രത്യേക മേക്കപ്പോ ഹെയര്‍ സ്‌റ്റൈലോ  ഒന്നുമില്ലാത്ത ഒരു സാധാരണ പെണ്‍കുട്ടി. അപ്പുവിനും പ്രിയയ്ക്കും തമ്മില്‍ എവിടെയൊക്കെയോ സമാനതകള്‍ ഉണ്ടെങ്കിലും രണ്ടുപേരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്', ഐശ്വര്യ പറയുന്നു. 

'നായകന്‍ ഫഹദ്', ഇത്ര അസാധാരണമായ ഒരു നടന്റെ മുന്നില്‍ ചെന്ന് നിന്ന് കോമാളിയായി പോകരുതെന്നായിരുന്നു ഫഹദാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത്. ഷൂട്ടിന്റെ ആദ്യത്തെ ദിവസം മുതല്‍ ഞാന്‍ പറയുമായിരുന്നു ഞാനൊരു ബുക്കും കൊണ്ടാണ് വന്നത് എനിക്ക് ടിപ്‌സ് പറഞ്ഞുതരണം എന്നൊക്കെ. ഫഹദ് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കലും അത് ഫഹദാണെന്ന് തോന്നുകയെ ഇല്ല. ഷൂട്ടിംഗിനും വളെരെ മുമ്പുതന്നെ ഫഹദ് കഥപാത്രമായി മാറിയിട്ടുണ്ടാകും, ഐശ്വര്യ പറഞ്ഞു. 

അസിഫ് അലി നായകനാകുന്ന ജിസ്‌മോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ഇനി ഐശ്വര്യ പോകുന്നത്. മലയാളത്തില്‍ നിന്ന് നല്ല സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നതുകൊണ്ടുതന്നെ മറ്റു ഭാഷകളിലേക്ക് എന്തായാലും ഈ വര്‍ഷം കടക്കുന്നില്ലെന്നാണ് താരം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com