ഇന്ദ്രന്‍സ് മികച്ച നടനായതില്‍ ഒത്തിരി സന്തോഷം: കോടിയേരി ബാലകൃഷ്ണ്‍ 

ടി വി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചു എന്നതും പറയാതെ വയ്യ. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുന്നു
ഇന്ദ്രന്‍സ് മികച്ച നടനായതില്‍ ഒത്തിരി സന്തോഷം: കോടിയേരി ബാലകൃഷ്ണ്‍ 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ എല്ലാവരേയും അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹം പ്രത്യേകം ആഹ്ലാദം പ്രകടിപ്പിച്ചു. 

സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ എല്ലാ അഭിനേതാക്കള്‍ക്കും മറ്റ് കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍.

ഏറെ പ്രിയപ്പെട്ട ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒത്തിരി ആഹ്ലാദമുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടി എത്തിയത്.

മികച്ച നടിയായ പാര്‍വ്വതിയ്ക്കും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും തിരക്കഥാകൃത്ത് സജീവ് പാഴൂരിനും ഗാനരചയിതാവ് പ്രഭാവര്‍മ്മയ്ക്കും സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനനും മികച്ച സ്വഭാവ നടന്‍ അലന്‍സിയറിനും 
സ്വഭാവ നടി പോളി വല്‍സനും കഥാകൃത്ത് എം.എ. നിഷാദിനും ബാലതാരങ്ങളായ മാസ്റ്റര്‍ അഭിനന്ദിനും നക്ഷത്രയ്ക്കും മികച്ച ഗായകന്‍ ഷഹബാസ് അമനും ഗായിക സിതാര കൃഷ്ണകുമാറിനും മികച്ച ക്യാമറമാന്‍ മനേഷ് മാധവനും പശ്ചാത്തല സംഗീതമൊരുക്കിയ ഗോപീസുന്ദറിനും പുരസ്‌കാരം ലഭിച്ച മറ്റെല്ലാ പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍.

ടി വി ചന്ദ്രന്‍ അധ്യക്ഷനായ ജൂറി, അഭിനന്ദനാര്‍ഹാമായ രീതിയില്‍ വിധി നിര്‍ണയിച്ചു എന്നതും പറയാതെ വയ്യ. എല്‍ഡിഎഫ് സര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെയും മികച്ച മാതൃക സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com