അമ്മ മരിച്ചയുടനെ പിറന്നാളാഘോഷം: ശ്രീദേവിയുടെ മക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താരം വിടപറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടു പോലും ആ ദുഖത്തില്‍ നിന്ന് ഇന്നും ആരും പൂര്‍ണ്ണമായി മോചിതരായിട്ടില്ല.
അമ്മ മരിച്ചയുടനെ പിറന്നാളാഘോഷം: ശ്രീദേവിയുടെ മക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂറിന് കഴിഞ്ഞ മാര്‍ച്ച് ആറിന് ആണ് 21 വയസ് തികഞ്ഞത്. ശ്രീദേവി മരിച്ച് കൃത്യം പതിമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍. ശ്രീദേവിയുടെ വിയോഗത്തില്‍ കപൂര്‍ കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി ആരാധകര്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ മകള്‍ ജാന്‍വി കപൂറിന്റെ പിറന്നാളാഘോഷത്തെ തുടര്‍ന്ന് കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍.

ശ്രീദേവി മരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടിട്ടേയുള്ളു. താരത്തിന്റെ മരണം ആരാധകര്‍ക്കിടയില്‍ വലിയ ഷോക്കായിരുന്നു. താരം വിടപറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടു പോലും ആ ദുഖത്തില്‍ നിന്ന് ഇന്നും ആരും പൂര്‍ണ്ണമായി മോചിതരായിട്ടില്ല. ഇതിനിടെ ജാന്‍വിക്കും അനിയത്തിമാര്‍ക്കും എങ്ങനെയാണ് ഒരു പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

ഫെബ്രുവരി 24 നായിരുന്നു ശ്രീദേവി മരണപ്പെട്ടത് മാര്‍ച്ച് 6 നായിരുന്നു മൂത്തമകള്‍ ജാന്‍വിയുടെ 21ാം പിറന്നാള്‍. ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ മകളും നടിയുമായി സോനം കപൂര്‍ ആണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിരിച്ചു ഉല്ലസിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ജാന്‍വിയേയും ഖുഷിയേയുമാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആരാധകരും മറ്റും.]

അമ്മ മരിച്ചിട്ട് ദിവസങ്ങള്‍ മാത്രം പിന്നീടുമ്പോള്‍ തന്നെ ഇത്രയും സന്തോഷത്തോടെ എങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുമെന്നു പലരും ചോദിക്കുന്നുണ്ട്. അമ്മ മരിച്ചതില്‍ മക്കള്‍ക്ക് ദുഃഖമില്ലേ എന്നും താരകുടുംബങ്ങളില്‍ പരസ്പര സ്‌നേഹമില്ലെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തുന്നുണ്ട്. 

അപ്രതീക്ഷിതമായ വിയോഗമായിരുന്നു ശ്രീദേവിയുടേത്. കുടുംബ സഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബസമേതം ദുബായില്‍ എത്തിയപ്പോഴാണ് മരണം സംഭവിക്കുന്നത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com