ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു: നായകനായി മാധവന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 20th March 2018 12:45 PM  |  

Last Updated: 20th March 2018 12:46 PM  |   A+A-   |  

r-madhavanjbkjhbk

പ്രശസ്ത ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ മാധവനാണ് പ്രധാന വേഷത്തിലെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. 

പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി മാറാനുളള തയ്യാറെടുപ്പുകളിലാണ് മാധവന്‍ ഇപ്പോഴുളളത്. ഈ വേഷം ചെയ്യുന്നതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും തന്റെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഇതെന്നും അടുത്തിടെ മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഐസ്ആര്‍ഒ ചാരക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ആളായിരുന്നു നമ്പി നാരായണന്‍. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നു.