വിജയ് ആന്റണി നായകനാവുന്ന കാളിയുടെ ആദ്യ ഏഴുമിനിറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം നാളെ തീയേറ്ററില്‍ എത്താനിരിക്കെയാണ് ഇത്. ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നെണീക്കുന്ന ഡോക്ടറുടെ വേഷത്തില്‍ വിജയ് ആന്റണിയെയാണ് വീഡിയോ തുടങ്ങുമ്പോള്‍ കാണാന്‍ കഴിയുന്നത്.
വിദേശത്ത് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സ്വപ്‌നത്തില്‍ ഇടയ്ക്കിടക്ക് സ്വപ്നമായെത്തുന്ന പാമ്പ്. ഡോക്ടറെ കാത്തിരിക്കുന്ന വെല്ലുവിളികള്‍. കാളി എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്. കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാളി ഒരു ആക്ഷന്‍ ത്രില്ലറാണ്.
അഞ്ജലിയും സുനൈനയുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീത സംവിധായകനും, നടനും, നിര്‍മാതാവുമായി തമിഴില്‍ തിളങ്ങുന്ന വിജയ് ആന്റണി നായകനായി അഭിനയിച്ച സിനിമകളെല്ലാം വിജയത്തിലെത്തിയിരുന്നു. നേരത്തെ വിജയ് ആന്റണിയുടെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റുകളിലെ രംഗങ്ങളും ഇതുപോലെ പുറത്തിറക്കിയിരുന്നു. ഏഴ് മിനിറ്റ് നല്‍കുന്ന കാളിയുടെ സസ്‌പെന്‍സിന്റെ ബാക്കിയറിയാന്‍ ജനം തീയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ