അനുഷ്‌ക ചിത്രം 'രുദ്രമാദേവി'യുടെ എഴുത്തുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കുറച്ചു നാളായി രാജസിംഹ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു
അനുഷ്‌ക ചിത്രം 'രുദ്രമാദേവി'യുടെ എഴുത്തുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

നുഷ്‌ക ഷെട്ടി പ്രധാന വേഷത്തിലെത്തിയ രുദ്രമാദേവിയുടെ എഴുത്തുകാരന്‍ രാജസിംഹ തഡിനാട ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ രാജസിംഹയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

കുറച്ചു നാളായി രാജസിംഹ വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കൂടാതെ ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും അദ്ദേഹത്തിനു മേലുണ്ടായിരുന്നു. അനുഷ്‌കയുടെ രുദ്രമാദേവിയിലൂടെയാണ് രാജസിംഹ സിനിമ ലോകത്ത് പ്രശസ്തനാകുന്നത്. നിത്യ മേനോനും സുദീപ് കൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തിയ ഒക്ക അമ്മായി തപ്പ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com