'സിനിമ ടിക്കറ്റിന് വിലകൂടിയാല്‍ ഭക്ഷ്യവസ്തുക്കള്‍ക്കും പച്ചക്കറിക്കും വിലകൂടില്ല'; ഫര്‍ഹാന്റെ മറുപടിക്ക് കൈ അടിച്ച് സോഷ്യല്‍ മീഡിയ

ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് ഇന്ധന വിലയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ നല്‍കിയ മറുപടിയാണ്
'സിനിമ ടിക്കറ്റിന് വിലകൂടിയാല്‍ ഭക്ഷ്യവസ്തുക്കള്‍ക്കും പച്ചക്കറിക്കും വിലകൂടില്ല'; ഫര്‍ഹാന്റെ മറുപടിക്ക് കൈ അടിച്ച് സോഷ്യല്‍ മീഡിയ

ന്ധന വില വര്‍ധനവ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ വലിയ പ്രതിഷേധമാണ് നടക്കുന്നത്. എന്നാല്‍ ഇന്ധന വില ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് ഇന്ധന വിലയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ നല്‍കിയ മറുപടിയാണ്. 

ഇന്ധന വിലയിലെ ഒളിഞ്ഞിരിക്കുന്ന ചെലവുകളെക്കുറിച്ച് ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഫര്‍ഹാന്‍ ഇന്ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സിനിമ ടിക്കറ്റിനെക്കുറിച്ചായിരുന്നു ഒരാളുടെ കമന്റ്. സിനിമ ടിക്കറ്റിലും തീയെറ്ററില്‍ വിതരണം ചെയ്യുന്ന സ്‌നാക്‌സിലും ഹിഡന്‍ കോസ്റ്റ് ഇല്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതിന് ഫര്‍ഹാന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. 'ടിക്കറ്റും പോപ്‌കോണും ദയവായി നിങ്ങള്‍ വാങ്ങാതിരിക്കൂ. അവശ്യ വസ്തു അല്ല അത്. അവ കാരണം ഭഷ്യ വസ്തുക്കളുടേയും പച്ചക്കറിയുടേയും വില കൂടില്ല. ഉയര്‍ന്ന ഇന്ധന വില കാരണം അതുണ്ടാകും.' 

എന്നാല്‍ ഇതുകൊണ്ടാന്നും അയാള്‍ക്ക് മതിയായില്ല. സിനിമ ടിക്കറ്റ് എടുത്തില്ലെങ്കില്‍ നിങ്ങള്‍ പച്ചക്കറി വില്‍ക്കാന്‍ പോകണമെന്നായി അയാളുടെ കമന്റ്. പക്ഷേ അതിനുള്ള ഫര്‍ഹാന്റെ ഉത്തരം മനംകവരുന്നതായിരുന്നു. പ്ച്ചക്കറി വളര്‍ത്തുന്നതിലും വില്‍ക്കുന്നതിലും തെറ്റൊന്നുമില്ല, കൃഷി ശ്രഷ്ഠമായ തൊഴിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തായാലും നിരവധി പേരാണ് ഫര്‍ഹാന്റെ മറുപടികളെ പുകഴ്ത്തി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com