മുട്ടോളം വരുന്ന പാവാട ഉടുത്ത് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സൈറാ ബാനുവിലാണ് മഞ്ജുവും നിരഞ്ജനയും ഒന്നിച്ച് അഭിനയിച്ചത്
മുട്ടോളം വരുന്ന പാവാട ഉടുത്ത് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുട്ടൊപ്പം നില്‍ക്കുന്ന പാവാട ധരിച്ച് അതിമനോഹരിയായി നടിയും സുഹൃത്തുമായ നിരഞ്ജന അനൂപിന്റെ വീട്ടില്‍ എത്തിയതായിരുന്നു മഞ്ജു. മഞ്ജുവിന്റെ ചിത്രങ്ങള്‍ ചേര്‍ന്ന് നിരഞ്ജനയാണ് വീഡിയോ പുറത്തുവിട്ടത്. മഞ്ജു അണിഞ്ഞ വേഷം ഇഷ്ടപ്പെട്ടു എന്നു എഴുതിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സൈറാ ബാനുവിലാണ് മഞ്ജുവും നിരഞ്ജനയും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തില്‍ മഞ്ജുവിന്റെ മകനായെത്തിയ ഷെയിന്‍ നിഗത്തിന്റെ കാമുകിയായാണ് നിരഞ്ജന എത്തിയത്. സിനിമ മേഖലയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് മഞ്ജു. 

മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയന്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാലാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ കട്ട മോഹന്‍ലാല്‍ ആരാധികയായിട്ടാണ് താരമെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com