നിങ്ങള്‍ ഇതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടും; പുരുഷാധിപത്യ സമൂഹത്തിന്റെ ഇരട്ട മുഖമെന്ന് റിച്ച ചദ്ദ

തിരശീലയില്‍ ഷക്കീലയായി അഭിനയിക്കുന്ന റിച്ച ചദ്ദ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തിന്റെ കപട മുഖത്തിനെതിരെ പ്രതികരിച്ചത്
നിങ്ങള്‍ ഇതൊക്കെ കാണും, എന്നിട്ട് അവരോട് അനാദരവ് കാട്ടും; പുരുഷാധിപത്യ സമൂഹത്തിന്റെ ഇരട്ട മുഖമെന്ന് റിച്ച ചദ്ദ

അഡല്‍റ്റ് സിനിമാ താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതും പുരുഷ മേധാവിത്വ സമൂഹത്തിന്റെ അടയാളമാണെന്ന് നടി റിച്ച ചദ്ദ. തിരശീലയില്‍ ഷക്കീലയായി അഭിനയിക്കുന്ന റിച്ച ചദ്ദ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തിന്റെ കപട മുഖത്തിനെതിരെ പ്രതികരിച്ചത്. 

നിങ്ങള്‍ അങ്ങിനെയുള്ള സിനിമകള്‍ കാണുന്നു. ബോക്‌സ് ഓഫീസില്‍ നല്ല വിജയവും നേടുന്നു. എന്നിട്ട് അവരെ വിമര്‍ശിക്കുന്നു. എന്തൊരു ഇരട്ടമുഖമാണ് ഇതെന്ന് റിച്ച ചോദിക്കുന്നു. മാര്‍ക്കറ്റ് ഉള്ളത് കൊണ്ടാണ് അഡല്‍റ്റ് സിനിമകള്‍ ഉണ്ടാവുന്നത്. പുരുഷ മേധാവിത്വ സമൂഹത്തില്‍ ഇത്തരം സിനിമകളില്‍ അഭിനയിച്ച് വിജയിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. 

ഷക്കീലയുടെ സിനിമകള്‍ കണ്ട് സമൂഹം അവരെ പോണ്‍ സ്റ്റാര്‍ എന്ന് വിളിച്ചു. എന്നാല്‍ അവര്‍ പോണ്‍ താരമല്ല. ആര്‍ക്കും അറിയാത്ത അവരുടെ ജീവിതം തുറന്നു കാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. അത് കണ്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ, പോണ്‍ താരം എന്ന ടാഗ് ഷക്കീലയ്ക്ക് നല്‍കണമോ വേണ്ടയോ എന്ന്, റിച്ച പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com