ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു ചിത്രത്തില്‍ മാത്രമാണ് അജു വര്‍ഗീസ് അഭിനയിച്ചത്. എന്നാല്‍ ഒറ്റ ചിത്രം കൊണ്ട് തന്നെ ദുല്‍ഖര്‍ അജുവിന്റെ മനസ് കീഴടക്കി. ദുല്‍ഖര്‍ കഠിനാധ്വാനിയാണെന്നാണ് അജു പറയുന്നത്. മലയാളം വായിക്കാന്‍ അറിയാതിരുന്ന ദുല്‍ഖര്‍ ഡയലോഗ് പഠിക്കാന്‍ വളരെ അധികം കഷ്ടപ്പെട്ടിരുന്നെന്ന് മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് താരം പറഞ്ഞു.
100 ഡേയ്‌സ് ഓഫ് ലൗ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മൂന്ന് ദിവസം മാത്രമാണ് ചിത്രീകരണമുണ്ടായിരുന്നത്. ' വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്. ഡയലോഗില്‍ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.'അജു വര്‍ഗീസ് പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തിലെ ബ്രാന്‍ഡായി മാറിയതെന്നും അജു കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ