'ദളപതി 63'; വിജയ് - ആ്റ്റ്‌ലി കൂട്ട് കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു

'ദളപതി 63'; വിജയ് ആ്റ്റ്‌ലി കൂട്ട് കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു
'ദളപതി 63'; വിജയ് - ആ്റ്റ്‌ലി കൂട്ട് കെട്ടില്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു


ചെന്നൈ: വിജയ് ചിത്രം സര്‍ക്കാര്‍ റെക്കോര്‍ഡുകള്‍ പഴംകഥയാക്കി മുന്നേറുന്നതിനിടെ വിജയിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.വിജയ്ആറ്റ്‌ലി കൂട്ടുകെട്ടില്‍ ആയിരിക്കും ആടുത്ത ചിത്രം പുറത്തിറങ്ങുക. മെര്‍സലിന്റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഈ കൂട്ടുകെട്ടില്‍ പിറന്ന തെരിയും വന്‍ ഹിറ്റായിരുന്നു.  

എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും ജനുവരിയില്‍  ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്. ചിത്രം ദീപാവലിക്ക് തീയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com