എന്റെ മകൾ ഇരുണ്ടതാണ്, പക്ഷെ അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി; സുഹാനയെക്കുറിച്ച് ഷാറൂഖ് ഖാൻ 

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മകളുടെ നിറവും വസ്ത്രധാരണവും വിമർശിക്കപ്പെടുന്നതിനെതിരെ താരം പ്രതികരിച്ചത്
എന്റെ മകൾ ഇരുണ്ടതാണ്, പക്ഷെ അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി; സുഹാനയെക്കുറിച്ച് ഷാറൂഖ് ഖാൻ 

കൾ സുഹാനയെ നിറത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നവർക്ക് മറുപടിയുമായി ബോളിവുഡ് കിം​ഗ് ഖാൻ ഷാറൂഖ്. തന്റെ മകൾ ഇരുണ്ടതാണെന്ന് സത്യസന്ധമായി പറയുമെന്നും അവൾ തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെന്നുമാണ് പരിഹസിക്കുന്നവർക്കുള്ള താരത്തിന്റെ മറുപടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും തന്നോട് പറയാനാവില്ലെന്നും ഷാറൂഖ് പറയുന്നു.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മകളുടെ നിറവും വസ്ത്രധാരണവും വിമർശിക്കപ്പെടുന്നതിനെതിരെ താരം പ്രതികരിച്ചത്.  അഭിമുഖത്തിൽ ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് താരം സുഹാനയെക്കുറിച്ച് സംസാരിച്ചത്.

ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിച്ചത് ഷാറൂഖിനെ വലിയ വിവാഹങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ താൻ ആരാധകരോട് ഒരിക്കലും സത്യസന്ധതയില്ലാതെ പരിമാറിയിട്ടില്ലെന്നും പുറംമോടിയില്‍ അല്ല ആളുകളെ താന്‍ മനസ്സിലാക്കുന്നതെന്നുമായിരുന്നു ഷാറൂഖിന്റെ മറുപടി. 

താൻ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചതെന്നും അമാനുഷികമായ ശക്തികള്‍ ഒന്നുമില്ലാതിരുന്നിട്ടും സിനിമാപോസ്റ്ററുകളിൽ നിറഞ്ഞുനിൽക്കുന്നെങ്കിൽ അത് പുറംമോടിയിൽ ഭ്രമിക്കാത്ത ഒരു സമൂഹത്തിന്റെ ഭാ​ഗമായതുകൊണ്ടായിരിക്കണമെന്നും താരം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com