ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു; സംസ്‌കാരം  ഇന്ന്‌ 

ലൂപ്പസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു; സംസ്‌കാരം  ഇന്ന്‌ 

ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു. 35 വയസ്സായിരുന്നു. ശരീരത്തിന്റെ പ്രതിരേധശേഷി സ്വന്തം ശരീരത്തെതന്നെ ബാധിക്കുന്ന അവസ്ഥയായ ലൂപ്പസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ഒരു മാസത്തോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദുര്‍ഗ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്ന ദുര്‍ഗയ്ക്ക് ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംസ്‌കാരം  ഇന്ന്‌ (ശനിയാഴ്ച) നടക്കും. മൃതദേഹം കൊടുങ്ങല്ലൂരുള്ള കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com