'ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്'; ദീപികയെ വാനോളം പുകഴ്ത്തി രണ്‍വീര്‍

ഇറ്റലിയിലെ വിവാഹത്തിന് ശേഷം പ്രീയപ്പെട്ടവര്‍ക്കായി മുംബൈയിലും ബാംഗ്ലൂരിലും മൂന്ന് പാര്‍ട്ടികളും നവദമ്പതികള്‍ ഒരുക്കിയിരിക്കുന്നത്
'ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്'; ദീപികയെ വാനോളം പുകഴ്ത്തി രണ്‍വീര്‍

ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും വിവാഹം ബോളിവുഡിനെ ആഘോഷലഹരിയിലാക്കിയിരിക്കുകയാണ്. ഇരുവരുടേയും പുതിയ ചിത്രങ്ങളും വീഡിയോകളും ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് ആരാധകര്‍. വിവാഹത്തിന് പിന്നാലെ പാര്‍ട്ടി ഒരുക്കുന്ന തിരക്കിലാണ് നവ ദമ്പതികള്‍. ഇറ്റലിയിലെ വിവാഹത്തിന് ശേഷം പ്രീയപ്പെട്ടവര്‍ക്കായി മുംബൈയിലും ബാംഗ്ലൂരിലും മൂന്ന് പാര്‍ട്ടികളും നവദമ്പതികള്‍ ഒരുക്കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ദീപ് വീറിന് ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. 

വിവാഹത്തിന് ശേഷം ഇറ്റലിയില്‍ നിന്ന് മടങ്ങിവന്ന ദമ്പതികള്‍ നവംബര്‍ 21 ന് ബാംഗളൂരുവിലാണ് ആദ്യത്തെ റിസപ്ഷന്‍ നടത്തിയത്. കഴിഞ്ഞ ദിവസം മുംബൈയില്‍ രണ്‍വീറിന്റെ സഹോദരി നവദമ്പതികള്‍ക്കായി ഒരു പാര്‍ട്ടി നടത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. ഇപ്പോള്‍ ദീപികയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള രണ്‍വീറിന്റെ സംസാരമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടിയെയാണ് താന്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ പുകഴ്ത്തല്‍ കേട്ട് നിറഞ്ഞ് ചിരിക്കുകയാണ് ദീപിക. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani) on

അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നവംബര്‍ 28 നാണ് റിസപ്ഷന്‍ വെച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് സിനിമ മേഖലയിലുള്ളവര്‍ക്കായി പാര്‍ട്ടി നടത്തുക. 14, 15 തിയതികളിലായി കൊങ്കിണി, സിന്ധി ആചാരപ്രകാരം നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഗോലിയോന്‍ കി രാസലീല രാമലീലയുടെ സെറ്റിലാണ് രണ്‍വീറും ദീപികയും പ്രണയത്തിലാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com