പട്ടുസാരിയുടുത്ത് അതിസുന്ദരിയായി തലയുടെ ഭാര്യ തലൈവി: നയന്‍സിന്റെയും അജിത്തിന്റെയും കിടിലന്‍ ലുക്ക്

ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.
പട്ടുസാരിയുടുത്ത് അതിസുന്ദരിയായി തലയുടെ ഭാര്യ തലൈവി: നയന്‍സിന്റെയും അജിത്തിന്റെയും കിടിലന്‍ ലുക്ക്

ജിത് നയന്‍താര ജോഡിയായി എത്തുന്ന വിശ്വാസം എന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ അജിത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ഏറെക്കാലതതിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 

സിനിമയുടെ ഏതാനും ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പട്ടുസാരിയുടുത്ത് നെറുകയില്‍ സിന്ദൂരം ചാര്‍ത്തി അതിസുന്ദരിയായി അജിത്തിനെ നോക്കി നില്‍ക്കുന്ന നയന്‍താരയാണ് ചിത്രത്തില്‍. 

ഏകന്‍, ബില്ല, ആരംഭം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വിശ്വാസത്തിനുണ്ട്. അജിത്തിനോടുള്ള ബഹുമാനം കാരണം തിരക്കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമയ്ക്ക് വേണ്ടി തയ്യാറായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഈ ചിത്രത്തിനായി നയന്‍താര മറ്റ് ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നു എന്ന് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ അജിത്ത് കൂട്ടുകെട്ടില്‍ വീണ്ടുമെത്തുന്ന സിനിമയാണിത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com