പണം വാങ്ങാത്ത പരിപാടികള്‍ക്ക് റോയല്‍റ്റി വേണ്ട: ഇളയരാജ 

താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ പൊതുവേദിയില്‍ പാടുന്നതിന് റോയല്‍റ്റി ആവശ്യപ്പെട്ടതിന് വിശദീകരണവുമായി സംഗീത സംവിധായകന്‍ ഇളയരാജ
പണം വാങ്ങാത്ത പരിപാടികള്‍ക്ക് റോയല്‍റ്റി വേണ്ട: ഇളയരാജ 

ചെന്നൈ: താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ പൊതുവേദിയില്‍ പാടുന്നതിന് റോയല്‍റ്റി ആവശ്യപ്പെട്ടതിന് വിശദീകരണവുമായി സംഗീത സംവിധായകന്‍ ഇളയരാജ. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണം.  നിയമപ്രകാരം അവകാശപ്പെട്ട വിഹിതമാണ് ആവശ്യപ്പെട്ടതെന്നും ഇളയരാജ വ്യക്തമാക്കി. 

റോയല്‍റ്റി ശേഖരിക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനെയാണ് ഇളയരാജ ചുമതലപ്പെടുത്തിയിരിക്കുന്നത്.2012ല്‍ ഭേദഗതി ചെയ്ത പകര്‍പ്പവകാശ നിയമം ചൂണ്ടിക്കാട്ടിയാണ് റോയല്‍റ്റി ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com