യുവ നടി ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ ; അന്വേഷണം കാമുകനിലേക്ക്

ബുധനാഴ്ച്ച സഹോദരന്റെ ഫഌറ്റിലാണ് റിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
യുവ നടി ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ ; അന്വേഷണം കാമുകനിലേക്ക്

ചെന്നൈ : തമിഴ് സിനിമ-സീരിയല്‍ നടി റിയ മിക്കയുടെ ആത്മഹത്യയില്‍ അന്വേഷണം കാമുകനിലേക്ക് നീളുന്നു. കാമുകന്‍ ദിനേശുമായുണ്ടായ വഴക്കാണ് റിയയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്. റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന്‍ ദിനേശിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച സഹോദരന്റെ ഫ്ലാറ്റിലാണ് റിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആറുമാസത്തോളമായി റിയയും ദിനേശും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്. റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെ വിളിച്ച് അന്വേഷിച്ചിരുന്നു. 

റിയയുടെ സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നുവെന്നും ദിനേശ് പൊലീസിനോട് പറഞ്ഞു. റിയ ഒരുപാട് മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

'കുന്‍ഡ്രത്തിലെ കുമരിനിക്ക് കൊണ്ടാട്ടം', 'അഘോരിയിന്‍ ആട്ടം ആരംഭം 'എന്നീ ചിത്രങ്ങളില്‍ റിയ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com