തമിഴ്‌നാടിന് ദുരിതാശ്വാസ സഹായം; പിണറായി വിജയനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി

പത്ത് കോടി രൂപ ദുരിതാശ്വാസ സഹായവും  പ്രഖ്യാപിച്ച പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു
തമിഴ്‌നാടിന് ദുരിതാശ്വാസ സഹായം; പിണറായി വിജയനോട് നന്ദി പറഞ്ഞ് വിജയ് സേതുപതി

ഗജ സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന തമിഴ്‌നാടിന് നേര്‍ക്ക് സഹായഹസ്തം നീട്ടിയതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറഞ്ഞ് നടന്‍ വിജയ് സേതുപതി. ട്വിറ്ററിലൂടെയായിരുന്നു വിജയ് സേതുപതിയുടെ വാക്കുകള്‍. 

തമിഴ്‌നാട്ടില്‍ ഗജ ആഞ്ഞടിച്ചപ്പോള്‍ അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ കേരളം എത്തിച്ചു. അതുകൂടാതെ തമിഴരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് കൊണ്ട് പത്ത് കോടി രൂപ ദുരിതാശ്വാസ സഹായവും  പ്രഖ്യാപിച്ച പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു എന്നാണ് വിജയ് സേതുപതിയുടെ ട്വീറ്റ്. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതം പേറുന്നവര്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ കേരളം തമിഴ്‌നാട്ടിലേക്ക് എത്തിച്ചതിന് പുറമെ, കെഎസ്ഇബി ജീവനക്കാരേയും സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com