ആനക്കാട്ടില്‍ ചാക്കോച്ചി പാട്ടും പാടും; ആനക്കള്ളനില്‍ പിന്നണിഗായകനായി ബിജുമേനോന്‍ 

പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലും ബിജു ഒരു ഗാനം ആലപിച്ചിരിക്കുകയാണ്
ആനക്കാട്ടില്‍ ചാക്കോച്ചി പാട്ടും പാടും; ആനക്കള്ളനില്‍ പിന്നണിഗായകനായി ബിജുമേനോന്‍ 

ഭിനയത്തോടൊപ്പം പാട്ടും പരീക്ഷിച്ചുനോക്കുകയും പിന്നണിഗായകരായി തിളങ്ങുകയും ചെയ്യുന്ന താരങ്ങള്‍ ഒരുപാടുണ്ട് മലയാളത്തില്‍. മോഹന്‍ലാലും പൃഥ്വിരാജും ജയസൂര്യയും ദുല്‍ഖറുമടക്കം വലിയ താരനിരതന്നെ സിനിമയില്‍ തങ്ങളുടെ സംഗീത അഭിരുചി തെളിയിച്ചവരാണ്.

2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസില്‍ സംവിധായകനും നടനുമായ ലാലിനൊപ്പം 'ഏറു നോട്ടമിതെന്തിന് വെറുതെ' എന്ന പാട്ട് പാടിയാണ് നടന്‍ ബിജു മേനോന്‍ ആദ്യമായി പിന്നണിഗായകന്റെ വേഷമണിഞ്ഞത്. പിന്നാലെ 2016ല്‍ പുറത്തിറങ്ങിയ ലീലയിലും ബിജു ഒരു ഗാനം ആലപിച്ചിരുന്നു. ഇതാ ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലും ബിജു ഒരു ഗാനം ആലപിച്ചിരിക്കുകയാണ്. 

വീണ്ടും പാടുകയാണെന്നും നാദിര്‍ഷയ്ക്കുവേണ്ടി ആനക്കള്ളനിലെ ഗാനമാണ് ആലപിക്കുന്നതെന്നും ബിജു തന്നെയാണ് പുറത്തുവിട്ടത്. വളരെ ഊര്‍ജ്ജസ്വലമായ ഒരു പാട്ടാണ് ആലപിച്ചിട്ടുള്ളതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും ഫേസ്ബുക്ക് പേജില്‍ ബിജു കുറിച്ചു. പാട്ടിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സമയത്തുള്ള ചില ചിത്രങ്ങളും പോസ്റ്റിനൊപ്പം താരം പങ്കുവച്ചു. 

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുശ്രിയും ഷംന കാസിമുമാണ് നായികമാരായെത്തുന്നത്. ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, സായ്കുമാര്‍, ബിന്ദുപണിക്കര്‍, പ്രിയങ്ക എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഹിറ്റ് കോമഡി മേക്കര്‍ ഉദയ കൃഷ്ണനാണ് ആനക്കള്ളന്റെ തിരക്കഥ. നാദിര്‍ഷയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com