ഇത്രയേ ഉള്ളു ജീവിതം, പകരക്കാരന്‍ എപ്പോഴും റെഡി;  വേദനിപ്പിക്കരുത്; ആരാധക രോഷം; വിശദീകരണം

ബാലു ചേട്ടന്റെ വിയോഗം നമ്മെ വേദനിപ്പിക്കുന്നതാണ്. ഈ സമയത്ത് തന്നെ പകരക്കാരനായി,  ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വിഷമമുണ്ടാക്കുന്നു
ഇത്രയേ ഉള്ളു ജീവിതം, പകരക്കാരന്‍ എപ്പോഴും റെഡി;  വേദനിപ്പിക്കരുത്; ആരാധക രോഷം; വിശദീകരണം

കൊച്ചി: ബാലഭാസ്‌കറുടെ ശവസംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞിട്ട് ഒരു ദിവസംപിന്നിടുന്നതിന് മുന്‍പെ ഇത്രയേയുള്ളൂ ജീവിതം, പകരക്കാരന്‍ ഇപ്പോഴും റെഡിയാണ് എന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.ഈ മാസം ഏഴിന് ബാലഭാസ്‌കര്‍ നടത്താനിരുന്ന പ്രോഗ്രാം മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകര്‍ ഏറ്റെടുത്തിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശന വിധേയമായി മാറുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ശബരീഷ് രംഗത്ത് വന്നു.

ജ്യേഷ്ഠതുല്യനായ ബാലുചേട്ടന് ഒരിക്കലും താന്‍ പകരക്കാനാകില്ലെന്ന് ശബരീഷ് ഫെയ്‌സ്ബുക്കിലൂടെ പറയുന്നു. ബാലു ചേട്ടന്റെ വിയോഗം നമ്മെ വേദനിപ്പിക്കുന്നതാണ്. ഈ സമയത്ത് തന്നെ പകരക്കാരനായി,  ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വിഷമമുണ്ടാക്കുന്നു. തനിക്ക് ഒരിക്കലും ബാലുചേട്ടന് പകരമാക്കുന്നതിന് സാധിക്കില്ല. താന്‍ കര്‍ണാടകസംഗീതം മാത്രം വയലിനില്‍ വായിച്ചിരുന്ന വ്യക്തിയായിരുന്നു. ബാലു ചേട്ടനാണ് തനിക്ക് സംഗീതത്തിന്റെ അനന്ത സാധ്യതകള്‍ കാട്ടി തന്നത്.

മുന്‍കൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാല്‍ സംഘാടകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാന്‍ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂര്‍ഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാന്‍ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്‌കര്‍ എന്ന മനുഷ്യസ്‌നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാന്‍ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്‌കറിന് പകരമാകാന്‍ സാധിക്കില്ല.  ശബരീഷ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com