'എല്ലാവരും ആദ്യം പാര്‍ട്ടിയുണ്ടാക്കും മത്സരിക്കും, പിന്നീട് സര്‍ക്കാരുണ്ടാക്കും, നമ്മള്‍ ആദ്യം സര്‍ക്കാരുണ്ടാക്കും, പിന്നീട് മത്സരിക്കും'... ഇളയദളപതി സജീവ രാഷ്ട്രീയത്തിലേക്കോ?

മുഖ്യമന്ത്രിസ്ഥാനത്തെത്തിയാല്‍ അഴിമതി തുടച്ച്മാറ്റുന്നതിനാകും പ്രഥമ പരിഗണന നല്‍കുകയെന്നും കരുത്തനായ നേതാവിനേ കരുത്തുറ്റ സര്‍ക്കാരിനെ രൂപീകരിക്കാനാവൂ അതിന് സമയം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത
'എല്ലാവരും ആദ്യം പാര്‍ട്ടിയുണ്ടാക്കും മത്സരിക്കും, പിന്നീട് സര്‍ക്കാരുണ്ടാക്കും, നമ്മള്‍ ആദ്യം സര്‍ക്കാരുണ്ടാക്കും, പിന്നീട് മത്സരിക്കും'... ഇളയദളപതി സജീവ രാഷ്ട്രീയത്തിലേക്കോ?

ജനീകാന്തിനും, കമല്‍ഹാസനും പിന്നാലെ തമിഴ് സൂപ്പര്‍താരം വിജയ് കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് സൂചനകള്‍. പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് ഇതേക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കിയതായി ആരാധകര്‍ പറയുന്നത്.
'സര്‍ക്കാരി' ല്‍ മുഖ്യമന്ത്രി ആയിട്ടാണോ അഭിനയം എന്ന ചോദ്യത്തിന് അല്ലെന്ന് പറഞ്ഞ അദ്ദേഹം , റിയല്‍ ലൈഫില്‍ മുഖ്യമന്ത്രിയായാല്‍ അഭിനയിക്കില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും മറുപടി നല്‍കി. 

സാധാരണ എല്ലാവരും ആദ്യം ഒരു പാര്‍ട്ടി രൂപീകരിക്കും. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കും, പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കും. നമ്മള്‍ ആദ്യം സര്‍ക്കാരുണ്ടാക്കുന്നു , പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന താരത്തിന്റെ മറുപടി കൃത്യമാണെന്ന് തമിഴ് രാഷട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. 
മുഖ്യമന്ത്രിസ്ഥാനത്തെത്തിയാല്‍ അഴിമതി തുടച്ച്മാറ്റുന്നതിനാകും പ്രഥമ പരിഗണന നല്‍കുകയെന്നും കരുത്തനായ നേതാവിനേ കരുത്തുറ്റ സര്‍ക്കാരിനെ രൂപീകരിക്കാനാവൂ അതിന് സമയം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് രാഷ്ട്രീയത്തിലേക്ക ഇറങ്ങിയേക്കുമെന്ന് അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ജെല്ലിക്കെട്ട്, നീറ്റ് വിരുദ്ധ പോരാട്ടങ്ങളിലും താരം സജീവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com