ഒരു കഥ ആയിരം രീതിയില്‍ പറയാം, വരത്തന്‍ തന്നെ മൂന്നു വര്‍ഷം കഴിഞ്ഞ് വേറെ രീതിയില്‍ പറയാം: ഫഹദ് ഫാസില്‍

വളരെയേറെ പ്രേഷക പ്രശംസ നേടി തിയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് 'വരത്തന്‍' എന്ന മലയാള ചലച്ചിത്രം.
ഒരു കഥ ആയിരം രീതിയില്‍ പറയാം, വരത്തന്‍ തന്നെ മൂന്നു വര്‍ഷം കഴിഞ്ഞ് വേറെ രീതിയില്‍ പറയാം: ഫഹദ് ഫാസില്‍

ളരെയേറെ പ്രേഷക പ്രശംസ നേടി തിയേറ്ററുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ് 'വരത്തന്‍' എന്ന മലയാള ചലച്ചിത്രം. അമല്‍ നീരദ് എന്ന സംവിധായകന്റെ പ്രതിഭയും ഫഹദ് ഫാസിലിന്റെയും ഐശ്യര്യ ലക്ഷ്മിയുടെയും അസാധ്യമായ അഭിനയവും കൂടിയായപ്പോള്‍ സിനിമ ഒരു നല്ല അനുഭവം തന്നെയായി. ചിത്രത്തിലെ ഓരോ കഥാപാത്രവും ഏറെ മികച്ചതായിരുന്നു. 

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ ഒരു ആക്ഷേപം ഉയരുന്നുണ്ട്. 1971ല്‍ ഇറങ്ങിയ സ്‌ട്രോ ഡോഗ്‌സിന്റെ കോപ്പിയടിയാണ് ഈ ചിത്രം എന്നാണ് പറയപ്പെടുന്നത്. അതേസമയം ഇത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് പറയുകയാണ് സംവിധായകന്‍ അമല്‍ നീരദും നായകനായി അഭിനയിച്ച ഫഹദ് ഫാസിലും. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദും ഫഹദ് ഫാസിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

''സ്‌ട്രോ ഡോഗ്‌സ് കണ്ടവര്‍ക്ക്  സത്യം എന്താണെന്ന് മനസ്സിലാവും. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷന്‍സിന് വരത്തന്റെ ഇമോഷന്‍സുമായി യാതൊരു ബന്ധവുമില്ല. ഒരു കഥ ആയിരം രീതിയില്‍ പറയാന്‍ കഴിയും. വരത്തന്‍ തന്നെ മൂന്നുവര്‍ഷം കഴിഞ്ഞ് വേറെ തരത്തില്‍ പറയാന്‍ കഴിയും. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ താത്പര്യമില്ല'- ഫഹദ് വ്യക്തമാക്കി.

''സ്‌ട്രോ ഡോഗ്‌സ് എന്നെ സ്വാധിനിച്ചിട്ടുണ്ട് പ്രചോദനം തന്നിട്ടുമുണ്ട്. എന്നാല്‍ ആ സിനിമയാണോ വരത്തന്‍ എന്ന് ചോദിച്ചാല്‍ അല്ല. സാം പെര്‍ക്കിന്‍സിന്റെ വലിയ ആരാധകനാണ് ഞാന്‍. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ വ്യക്തിയാണ് സാം പെര്‍ക്കിന്‍സ്. എന്റെ സിനിമയുടെ പേരില്‍ അദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്''- അമല്‍ നീരദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com