'പാട്ട്‌ പറഞ്ഞുതരാന്‍ എന്റെയടുക്കല്‍ വന്നു, എന്നെ കെട്ടിപ്പിടിച്ചു, ചുംബിച്ചു'; വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് 

എഴുത്തുക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ സന്ധ്യ മേനോനുമായി യുവതി പങ്കുവച്ച കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
'പാട്ട്‌ പറഞ്ഞുതരാന്‍ എന്റെയടുക്കല്‍ വന്നു, എന്നെ കെട്ടിപ്പിടിച്ചു, ചുംബിച്ചു'; വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് 

മിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. എഴുത്തുക്കാരിയും മാധ്യമപ്രവര്‍ത്തകയുമായ സന്ധ്യ മേനോനുമായി യുവതി പങ്കുവച്ച കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

സന്ധ്യ മേനോന്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യുവതിയുടെ വാക്കുകള്‍ പുറത്തുവിട്ടത്. 

'പാട്ടിന്റെ വരികള്‍ പറഞ്ഞുതരാനെന്ന രീതിയില്‍ അയാള്‍ എന്റെയടുത്തു വന്നു, എന്നെ കെട്ടിപിട്ടിച്ചു, ചുംബിച്ചു. ഞാന്‍ എന്തുചെയ്യണം എന്നറിയാതെ നിന്നുപൊയി. പിന്നെ ആ വീട്ടില്‍ നിന്ന് ഓടിപോന്നു. 

കോടംമ്പക്കത്തെ അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നുതന്നെയാണ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ എല്ലാവരോടും അദ്ദേഹം അവിടെ വരാനാണ് അവശ്യപ്പെടാറ്. 

അദ്ദേഹവുമായി ഒറ്റയ്ക്ക് ഒരു മുറിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. പിന്നീട് പലതവണ സംഗീതപരമായ കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ അടുക്കല്‍ പോകേണ്ടിവന്നിട്ടുണ്ടെങ്കിലും എപ്പോഴും സംഘമായി ചേര്‍ന്നാണ് പോകുക. അദ്ദേഹത്തിന്റെ ഈ സ്വഭാവം സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം ആരും  ഇക്കാര്യങ്ങള്‍ തുറന്നുപറയില്ല', ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com