'എല്ലാം സഹിച്ച് അതിനകത്ത് നില്‍ക്കണം എന്നുപറയുന്ന വാക്കുകളോട് ഒന്നും പറയാനില്ല'; കെപിഎസി ലളിതയ്ക്കെതിരെ രമ്യാ നമ്പീശന്‍ 

ഒരു സ്ത്രീയെന്ന നിലയില്‍ തികച്ചും സ്ത്രീവിരുദ്ധമായ നിലപാടാണ് അതെന്നും സഹിച്ച് നില്‍ക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് പുറത്തുവന്നതെന്നും രമ്യ
'എല്ലാം സഹിച്ച് അതിനകത്ത് നില്‍ക്കണം എന്നുപറയുന്ന വാക്കുകളോട് ഒന്നും പറയാനില്ല'; കെപിഎസി ലളിതയ്ക്കെതിരെ രമ്യാ നമ്പീശന്‍ 

താരസംഘടനയായ അമ്മയ്ക്കും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കുനേരെയുള്ള  വനിതാ കൂട്ടായ്മയുടെ ആരോപണങ്ങള്‍ക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി കെപിഎസി ലളിതയുടെ വാക്കുകള്‍ വളരെ നിരാശാജനകമെന്ന് നടി രമ്യാ നമ്പീശന്‍. ഒരു സ്ത്രീയെന്ന നിലയില്‍ തികച്ചും സ്ത്രീവിരുദ്ധമായ നിലപാടാണ് അതെന്നും എല്ലാം സഹിച്ച് അതിനകത്ത് നില്‍ക്കണം എന്നുപറയുന്ന വാക്കുകളോട് ഒന്നും പറയാനില്ലെന്നുമായിരുന്നു രമ്യയുടെ പ്രതികരണം. 

സഹിച്ച് നില്‍ക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് പുറത്തുവന്നതെന്നും അങ്ങനെ നില്‍ക്കണം എന്ന് പറയുന്നതിന്റെ യുക്തിയെന്താണെന്നും രമ്യ ചോദിച്ചു. കെപിഎസി ലളിതയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചെന്നും ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ പ്രതികരിക്കവെ രമ്യ പറഞ്ഞു.  

സംഘടനയ്ക്കകത്തുള്ള അനീതിക്കെതിരെയാണ് തങ്ങളുടെ പോരാട്ടം. സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. സംഘടന ഔദ്യോഗിക നിലപാടറിയിച്ച് രംഗത്തെത്തട്ടെയെന്നും രമ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com