രണ്ട് വിവാഹത്തിന് യോഗമുണ്ട്; ഭാര്യ സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

രണ്ട് വിവാഹത്തിന് യോഗമുണ്ട് - ഭാര്യ സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്
രണ്ട് വിവാഹത്തിന് യോഗമുണ്ട്; ഭാര്യ സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്

കൊച്ചി: വീണ്ടുമൊരു വിവാഹത്തിന് തയ്യാറാണെന്ന് ശ്രീശാന്ത്. ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചില്‍. തന്റെ ജീവിതത്തില്‍ രണ്ടു വിവാഹത്തിന് യോഗമുണ്ടെന്നും അതിനാല്‍ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഭുവനേശ്വരിയെ വീണ്ടും വിവാഹം ചെയ്യുമെന്ന് ശ്രീശാന്ത് പറഞ്ഞു. 

രണ്ടാമതും വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഭാര്യയെ തന്നെയായിരിക്കുമെന്ന് പറഞ്ഞതോടെ മറ്റു മത്സരാര്‍ഥികള്‍ക്കു ചിരിപൊട്ടി. 75ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു.

ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നു റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ഥി പറഞ്ഞു. തുടര്‍ന്നുനടന്ന സംഭാഷണത്തിലാണ് തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു ശ്രീയും പറഞ്ഞത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ ഭാര്യയേയും മകളേയും മിസ്സ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ഭാര്യയുമായുള്ള ഏഴുവര്‍ഷത്തെ പ്രണയം ഷോയില്‍ പങ്കുവെച്ചതിനു പിന്നാലെ ശ്രീശാന്തിനെതിരെ ആരോപണവുമായി മുന്‍കാമുകി രംഗത്തെത്തിയിരുന്നു. 

ഭാര്യയുമായി ഏഴുവര്‍ഷം പ്രണയമായിരുന്നെന്നത് പച്ചക്കള്ളമായിരുന്നെന്നായിരുന്നെന്നായിരുന്നു നടിയും മുന്‍ കാമുകിയുമായ നികേഷ പട്ടേലിന്റെ വെളിപ്പെടുത്തല്‍. പ്രണയമാണെന്ന് ശ്രീശാന്ത് പറയുന്ന കാലയളവില്‍ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുകയായിരുന്നു.ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണെന്നും നികേഷ പട്ടേല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com