മാധ്യമപ്രവര്‍ത്തനം ബ്രേക്കിങ് ന്യൂസുകള്‍ക്കായുള്ള ഓട്ടപ്പാച്ചില്‍ മാത്രമാണോ?; വ്യാജ വാര്‍ത്തകള്‍ തകര്‍ത്ത മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ് ഒരു ഷോര്‍ട്ട് ഫിലിം(വീഡിയോ)

മാധ്യമപ്രവര്‍ത്തനം ബ്രേക്കിങ് ന്യൂസുകള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചില്‍ മാത്രമാണോ?
മാധ്യമപ്രവര്‍ത്തനം ബ്രേക്കിങ് ന്യൂസുകള്‍ക്കായുള്ള ഓട്ടപ്പാച്ചില്‍ മാത്രമാണോ?; വ്യാജ വാര്‍ത്തകള്‍ തകര്‍ത്ത മനുഷ്യജീവിതങ്ങളുടെ കഥ പറഞ്ഞ് ഒരു ഷോര്‍ട്ട് ഫിലിം(വീഡിയോ)

മാധ്യമപ്രവര്‍ത്തനം ബ്രേക്കിങ് ന്യൂസുകള്‍ക്ക് വേണ്ടിയുള്ള ഓട്ടപ്പാച്ചില്‍ മാത്രമാണോ? വ്യാജ വാര്‍ത്തകള്‍ തകര്‍ത്തു കളഞ്ഞ മനുഷ്യജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ക്യൂ എന്ന ഷോര്‍ട്ട് ഫിലിം മുന്നോട്ടു വയ്ക്കുന്നത് കാലികപ്രസക്തമായ ചില ചോദ്യങ്ങളാണ്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശ്രീ റാം സംവിധാനം ചെയ്ത ചിത്രം ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

എല്ലാ വാര്‍ത്തകള്‍ക്കും രണ്ടുപക്ഷമുണ്ടെന്നും അവസരങ്ങളും പ്രശസ്തിയുമല്ല മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വവുമെന്നും പുതിയകാല മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ് വാട്ടര്‍ കളര്‍ മീഡിയ നിര്‍മ്മിച്ച് പുറത്തിറക്കിയ ഈ ചിത്രം. 

ദേവകി രാജേന്ദ്രനും വിജിന്‍ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ നബീല്‍ ആണ്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രാഹുല്‍ സുരേന്ദ്രന്‍ ആണ്. എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് പ്രണവ് വിപി.

ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെയാണ് നമ്മുടെ മാധ്യമ മേഖല കടന്നുപോകുന്നത്. ഒരുവിഭാഗത്തിന് ഇഷ്ടമില്ലാത്തത് സംസാരിക്കുന്ന, എഴുതുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൊലക്കത്തികളും തോക്കുകളും ഉയരുന്നു. സത്യം പറയുന്ന മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടങ്ങള്‍ നിരന്തരം വേട്ടയാടുന്നു. അക്കാലത്താണ് ബ്രേക്കിങ് ന്യൂസുകളുടെ പിന്നാലെയുള്ള ഓട്ടത്തിനിടയില്‍ നമ്മുടെ മാധ്യമ സമൂഹം അറിഞ്ഞും അറിയാതെയും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. മാറ്റം അനിവാര്യമാണ് എന്ന വിശ്വാസത്തില്‍ നിന്നാണ് ഇത്തരമൊരു ചിത്രത്തെക്കുറിച്ചുള്ള ചിന്തയുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടത് സെന്‍സേഷണല്‍ വാര്‍ത്തകളോടുള്ള ആക്രാന്തമല്ല, മനുഷ്യജീവിതങ്ങളോടുള്ള സ്‌നേഹവും കരുതലുമാണ്. അതാണ് ശരിയായ മാധ്യമപ്രവര്‍ത്തനമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ശ്രീ റാം സമകാലിക മലയാളത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com