മോഹന്‍ലാല്‍ സംസാരിച്ചത് ഇത്രവര്‍ഷം ഒന്നിച്ചു ജോലിയെടുത്തവരെ തള്ളിപ്പറയുന്നതുപോലെ; അഭിപ്രായം പറഞ്ഞതിന് നടപടിയെന്തെന്ന് ആദ്യം അറിയട്ടെ: രേവതി

ഇത്ര വര്‍ഷം ഒന്നിച്ചു ജോലിയെടുത്ത, സുഹൃത്തുക്കളായിരുന്നവരെ തള്ളിപ്പറയുന്നത് പോലെയാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്ന് രേവതി
മോഹന്‍ലാല്‍ സംസാരിച്ചത് ഇത്രവര്‍ഷം ഒന്നിച്ചു ജോലിയെടുത്തവരെ തള്ളിപ്പറയുന്നതുപോലെ; അഭിപ്രായം പറഞ്ഞതിന് നടപടിയെന്തെന്ന് ആദ്യം അറിയട്ടെ: രേവതി

കൊച്ചി: ഇത്ര വര്‍ഷം ഒന്നിച്ചു ജോലിയെടുത്ത, സുഹൃത്തുക്കളായിരുന്നവരെ തള്ളിപ്പറയുന്നത് പോലെയാണ് മോഹന്‍ലാല്‍ സംസാരിച്ചതെന്ന് രേവതി. ചര്‍ച്ച നടത്തി തീരുമാനം ഒന്നിച്ച് മാധ്യമങ്ങളെ അറിയിക്കാമെന്ന് പറഞ്ഞിട്ട് അതില്‍ നിന്ന് പിന്മാറിയതാണ് വിഷമിപ്പിച്ചതെന്ന് അവര്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജിവച്ചവരെ തിരിച്ചുവിളിക്കാമെന്നും ബൈലാ മാറ്റാമെന്നും താര സംഘടനയായ 'അമ്മ' സമ്മതിച്ചിരുന്നു.

തങ്ങളുടെ പോരാട്ടം നല്ലതിന് വേണ്ടിയാണെങ്കിലും പലരെയും വിഷമിപ്പിക്കേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. അഭിപ്രായം തുറന്നു പറഞ്ഞതിനുള്ള നടപടിയെന്തെന്ന് ആദ്യം അറിയട്ടെ. അമ്മ വക്താവ് സിദ്ദിഖ് പറഞ്ഞതിലെ നല്ല ഉദ്ദേശ്യം മനസിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. കൂടുതല്‍ പറയാനില്ല-രേവതി പറഞ്ഞു.

അമ്മ പരിപാടികളില്‍ തന്നെ ക്ഷണിക്കാതിരുന്നതിന് കാരണം അഡ്രസും ഫോണ്‍ നമ്പരും നല്‍കാതിരുന്നതാണെന്ന ഇടവേള ബാബുവിന്റെ വാക്കുകള്‍ അവര്‍ ശരിവച്ചു. നടിയെന്ന് വിളിച്ചത് അധിക്ഷേപമായിട്ടല്ല അങ്ങനെ പറഞ്ഞത്. ഇത്ര വര്‍ഷം ഒന്നിച്ചു ജോലിയെടുത്ത, സുഹൃത്തുക്കളായിരുന്നവരെ തള്ളിപ്പറയുന്നത് പോലെയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ചര്‍ച്ച നടത്തി തീരുമാനം ഒന്നിച്ച് മാധ്യമങ്ങളെ അറിയിക്കാമെന്ന് പറഞ്ഞിട്ട് അതില്‍ നിന്ന് പിന്മാറിയതാണ് വിഷമിപ്പിച്ചത്. രാജിവച്ചവരെ തിരിച്ചുവിളിക്കാമെന്നും ബൈലാ മാറ്റാമെന്നും അവര്‍ സമ്മതിച്ചിരുന്നു.

ആഗസ്റ്റ് 7ലെ യോഗത്തില്‍ അമ്മ അംഗങ്ങളായാണ് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടതും ചെന്നതും. അവിടെ മാദ്ധ്യമങ്ങളെ കാണുമെന്ന കാര്യം അറിയിച്ചിരുന്നില്ല. പെട്ടെന്ന് വാര്‍ത്താസമ്മേളനം പറഞ്ഞപ്പോള്‍ ഞെട്ടി. മൂന്നുപേരും ആലോചിച്ചാണ് അമ്മ അംഗങ്ങളെന്ന് പറഞ്ഞാല്‍ മതിയെന്ന് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com