ടോം ക്രൂസിന്റെ ഭാര്യ ആയിരുന്നത് കൊണ്ട് മാത്രം ലൈംഗിക അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ടതാണെന്ന് നിക്കോള്‍ കിഡ്മാന്‍

 ലൈംഗികാതിക്രമങ്ങള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കിഡ്മാന്‍ പറഞ്ഞു.
ടോം ക്രൂസിന്റെ ഭാര്യ ആയിരുന്നത് കൊണ്ട് മാത്രം ലൈംഗിക അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ടതാണെന്ന് നിക്കോള്‍ കിഡ്മാന്‍

ടോംക്രൂസിന്റെ ഭാര്യയായിരുന്നത് കൊണ്ട് മാത്രം ഹോളിവുഡിലെ ലൈംഗിക ആക്രമണങ്ങളില്‍ നിന്ന് താന്‍ രക്ഷപെട്ടിട്ടുണ്ടെന്ന് നടി നിക്കോള്‍ കിഡ്മാന്‍.ടോം ക്രൂസ് ശക്തനായത് കൊണ്ട് മാത്രമാണ് അന്ന് താന്‍ അപമാനങ്ങളില്‍പ്പെടാതിരുന്നത്. ആ ബന്ധം പുറംലോകത്തെ പീഡനങ്ങളില്‍  നിന്നും സംരക്ഷണം തന്നിരുന്നുവെന്നും അവര്‍ പറഞ്ഞു.

 ലൈംഗികാതിക്രമങ്ങള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പക്ഷേ ആരുടെയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കിഡ്മാന്‍ പറഞ്ഞു. താന്‍ ചെയ്യുന്ന ചിത്രങ്ങളിലൂടെ അത്തരക്കാരെ തുറന്ന് കാണിക്കുമെന്നും കിഡ്മാന്‍ വ്യക്തമാക്കി. 

1990 ല്‍ ഡേയ്‌സ് ഓഫ് തണ്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനിടെയാണ് കിഡ്മാനും ടോം ക്രൂസും പ്രണയത്തിലായത്. 2001 ല്‍ ഇരുവരും പിരിഞ്ഞു. 2006 ല്‍ ഗായകനായ കീത്ത് അര്‍ബനെ കിഡ്മാന്‍ വിവാഹം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com