'അയാള്‍ തേടിയത് ഫോണ്‍ സെക്‌സിനുള്ള സാധ്യത; മര്യാദയ്ക്ക് നോ പറയാന്‍ പറ്റാത്തതുകൊണ്ട് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി'; മീ ടൂവില്‍ കുടുങ്ങി ജോണ്‍ വിജയ്

പാതി ഉറക്കത്തിലായിരുന്ന ഞാന്‍ പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ സംഭാഷണം തുടരാന്‍ ശ്രമിച്ചു. ഫോണ്‍ സെക്‌സിനുള്ള സാധ്യതയാണ് അയാള്‍ അന്വേഷിച്ചത്
'അയാള്‍ തേടിയത് ഫോണ്‍ സെക്‌സിനുള്ള സാധ്യത; മര്യാദയ്ക്ക് നോ പറയാന്‍ പറ്റാത്തതുകൊണ്ട് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി'; മീ ടൂവില്‍ കുടുങ്ങി ജോണ്‍ വിജയ്

മിഴ് നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ ലൈംഗിക ആരോപണവുമായി ടെലിവിഷന്‍ അവതാരക രംഗത്ത്. അഭിമുഖത്തെക്കുറിച്ച് പറയാന്‍ വിളിച്ച് ഫോണ്‍ സെക്‌സ് നടത്താന്‍ ശ്രമിച്ചെന്നാണ് അവതാരക ശ്രീരഞ്ജിനി ടിഎസ് പറഞ്ഞത്. 2014 ലാണ് ഇവര്‍ക്ക് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. മര്യാദയോടെ നോ പറയാന്‍ സാധിക്കാത്ത അവസ്ഥ ആയതോടെ അയാളുടെ ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തേണ്ടതായി വന്നെന്നു ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. കൂടാതെ ജോണ്‍ വിജയുടെ സ്വഭാവത്തെക്കുറിച്ചും ഇവര്‍ പറയുന്നുണ്ട്. പല പെണ്‍കുട്ടികള്‍ക്കും ഇയാളില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

'ജോണ്‍ വിജയുമായി ഞാനൊരു അഭിമുഖം നടത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഒരു അര്‍ധരാത്രിയില്‍ പൊടുന്നനെ അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. അഭിമുഖം എപ്പോഴാണ് സംപ്രേഷണം ചെയ്യുക എന്നത് അറിയിക്കാഞ്ഞതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു. പാതി ഉറക്കത്തിലായിരുന്ന ഞാന്‍ പിറ്റേന്ന് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അയാള്‍ സംഭാഷണം തുടരാന്‍ ശ്രമിച്ചു. ഫോണ്‍ സെക്‌സിനുള്ള സാധ്യതയാണ് അയാള്‍ അന്വേഷിച്ചത്. മര്യാദയോടെ നോ പറയാന്‍ പറ്റാത്ത സ്ഥിതി ആയതോടെ അയാളുടെ ഭാര്യയോട് ഇക്കാര്യം പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. അതോടെയാണ് അയാള്‍ അവസാനിപ്പിച്ചത്. പൊതുവേദിയിലല്ലാതെ ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന സംഭാഷണമായിരുന്നു അത്. ' മീ ടൂ ഹാഷ്ടാഗില്‍ ശ്രീരഞ്ജിനി കുറിച്ചു. 

ഇയാളുടെ സ്വഭാവം മോശമായതിനാല്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ നിന്ന് പല കുട്ടികളേയും താന്‍ തടഞ്ഞിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കബാലിയുടെ ചിത്രീകരണ വേളയില്‍ സെല്‍ഫി എടുക്കാന്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ ചുംബനങ്ങള്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അയാള്‍ തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. തമാശയൊക്കെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇത്തരത്തിലുള്ള നേരമ്പോക്കുകള്‍ അവര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൂടാതെ ഘടം വാദകനായ ഉമാശങ്കറിന് എതിരേയും ആരോപണം ഉന്നയിച്ചു. അയാളില്‍ നിന്നുണ്ടായ മോശം അനുഭവവും അവര്‍ പങ്കുവെച്ചു. ഒരു പ്രൊജക്റ്റിന്റെ ഭാഗമായി സംസാരിക്കാന്‍ എത്തിയ അയാള്‍ തന്റെ അരക്കെട്ടില്‍ നുള്ളിയെന്നും പതിനഞ്ചോളം ആളുകള്‍ക്ക് മുന്നിലായിരുന്നു ഈ അവഹേളനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സംഭവം വിവാദമായതോടെ ജോണ്‍ വിജയുടെ ഭാര്യ തന്നെ സമീപിച്ചെന്നും അവര്‍ മാപ്പു ചോദിച്ചെന്നും ശ്രീരഞ്ജിനി പറഞ്ഞു. കൂടാതെ ഇതിന് മുന്‍പ് മീടൂ നടത്തിയ ചിന്മയി അടക്കം നിരവധി പേര്‍ ശ്രീരഞ്ജിനിക്ക് പിന്തുണയുമായി രംഗത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com