മീ ടൂ ആരോപണത്തില്‍ ഞെട്ടി അര്‍ജുന്‍ സര്‍ജ; ശ്രുതിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമെന്ന് താരം

ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ശ്രുതി പറഞ്ഞത്
മീ ടൂ ആരോപണത്തില്‍ ഞെട്ടി അര്‍ജുന്‍ സര്‍ജ; ശ്രുതിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമെന്ന് താരം

സിനിമ മേഖലയില്‍ വലിയ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മീടൂ. ഇതിനോടകം നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അതിക്രമം തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് തമിഴിലെ പ്രമുഖ താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരേ ആരോപണവുമായി മലയാളി യുവതാരം ശ്രുതി രംഗത്തെത്തിയത്. ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ശ്രുതി പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍. കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മീടീ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചത്. നടി ശ്രുതി വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. നടിയുടെ വെളിപ്പെടുത്തല്‍ തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അര്‍ജുന്‍ പറഞ്ഞു. കൂടതെ നടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും അര്‍ജുന്‍ പ്രതികരിച്ചു. 

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ തന്നെ ഇറുക്കി കെട്ടിപ്പിടിക്കുകയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com