'പണം തരാം, നഗ്ന ചിത്രം അയക്കൂ'; മീടൂ ചര്‍ച്ചയാകുമ്പോഴും അക്രമണത്തിന് തെല്ലു കുറവില്ലെന്ന് അന്‍സിബ

നഗ്ന ചിത്രം ചോദിച്ചുകൊണ്ട് ഒരാള്‍ അയച്ച സന്ദേശമാണ് താരം പുറത്തുവിട്ടത്
'പണം തരാം, നഗ്ന ചിത്രം അയക്കൂ'; മീടൂ ചര്‍ച്ചയാകുമ്പോഴും അക്രമണത്തിന് തെല്ലു കുറവില്ലെന്ന് അന്‍സിബ

ന്ത്യ ഒട്ടുക്ക് മീടൂ മൂവ്‌മെന്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ ഇതിനോടകം പുറത്തുവന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തെക്കുറിച്ച് ഇത്രയധികം ചര്‍ച്ചകള്‍ നടക്കുമ്പോഴും ചിലര്‍ ഇത്തരം ചൂഷണങ്ങള്‍ നിര്‍ബാധം തുടരുകയാണ്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി അന്‍സിബ. നഗ്ന ചിത്രം ചോദിച്ചുകൊണ്ട് ഒരാള്‍ അയച്ച സന്ദേശമാണ് താരം പുറത്തുവിട്ടത്. 

നഗ്ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. നടി പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെവന്ന് മെസേജ് ഇന്‍ബോക്‌സ് നോക്കാന്‍ പറഞ്ഞ് കമന്റിട്ടു. അതിന് താഴെ ഇയാള്‍ തനിക്ക് മോശം മെസേജ് അയച്ചെന്ന് പറഞ്ഞ് അന്‍സിബ മറുപടി നല്‍കി. ഫേക്ക് അക്കൗണ്ടില്‍ നിന്ന് മേസേജ് അയച്ചാല്‍ മനസിലാവില്ലെന്ന് കരുതിയോ എന്ന് അന്‍സിബ ചോദിച്ചു. ടെക്‌നോളജി വളര്‍ന്നെന്നും നിങ്ങളുടെ അറിവിനേക്കാള്‍ വലുതാണ് അതെന്നുമായിരുന്നു അജീഷിന് നല്‍കിയ മറുപടി. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് തന്നെയാണ് എന്നായിരുന്നു അയാളുടെ മറുപടി. 

മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകായണെന്ന് അന്‍സിബ പറഞ്ഞു. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com