വിവാദങ്ങളൊഴിയാതെ 'സര്‍ക്കാര്‍': കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി സഹസംവിധായകന്‍

ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദങ്ങളാണ് ഒന്നിന് പിറകെ ഒന്നായി ഇപ്പോള്‍ ഒഴിയാബാധയായി തുടരുന്നത്.
വിവാദങ്ങളൊഴിയാതെ 'സര്‍ക്കാര്‍': കഥ മോഷ്ടിച്ചതെന്ന ആരോപണവുമായി സഹസംവിധായകന്‍

പോസ്റ്റര്‍ പുറത്തു വന്നത് മുതല്‍ തന്നെ വിമര്‍ശകരുടെ ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സര്‍ക്കാര്‍' എന്ന ചിത്രം. വിജയ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. തുപ്പാക്കി, കത്തി എന്നീ ഹിറ്റു ചിത്രങ്ങള്‍ക്ക് ശേഷം വിജയും മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും സര്‍ക്കാരിനുണ്ട്. 

ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദങ്ങളാണ് ഒന്നിന് പിറകെ ഒന്നായി ഇപ്പോള്‍ ഒഴിയാബാധയായി തുടരുന്നത്. പോസ്റ്ററില്‍ നടന്‍ വിജയ് സിഗരറ്റ് വലിച്ച് നിന്നതായിരുന്നു ആദ്യത്തെ വിവാദം. രാഷ്ട്രീയരംഗത്തുള്ളവര്‍ അടക്കം നടന്‍ വിജയ്ക്കും സംവിധായകനുമെതിരെ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രനാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പുകവലി ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

വരുണിന്റെ കഥ മുരുഗദാസ് മോഷ്ടിച്ചതാണെന്നാണ് ആരോപണം. സൗത്ത് ഇന്ത്യന്‍ ഫിലിം റെറ്റേഴ്‌സ് അസോസിയേഷന് മുന്‍പാകെ വരുണ്‍ പരാതി സമര്‍പ്പിച്ചു. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത സെന്‍ഗോള്‍ എന്ന തന്റെ കഥയാണ് മുരുഗദോസ് മോഷ്ടിച്ചത് എന്നാണ് വരുണിന്റെ പരാതി. നിര്‍മ്മാതാവും നടന്‍ വിജയുടെ പിതാവുമായ ചന്ദ്രശേഖറിനോട് സെന്‍ഗോളിന്റെ കഥ താന്‍ പറഞ്ഞതാണെന്നും. പിന്നിട് വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ച ചന്ദ്രശേഖര്‍ പിന്നീട് പ്രതികരിച്ചില്ലെന്നും വരുണ്‍ പറയുന്നു.

കേസ് മുന്നോട്ട് പോവുകയാണെങ്കില്‍ ദീപാവലിക്ക് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസിനെ ബാധിക്കും. വരുണിന്റെ പരാതി സ്വീകരിച്ച റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റും, നടനും സംവിധായകനുമായ കെ ഭാഗ്യരാജ് സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൊളിറ്റിക്കല്‍ ത്രില്ലറായ  സര്‍ക്കാരില്‍ കീര്‍ത്തി സുരേഷും വരലക്ഷമി ശരത്ത് കുമാറുമാണ് നായികമാരായെത്തുന്നത്. എആര്‍ റഹമാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സണ്‍ പിക്‌ച്ചേര്‍സാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com