'മാഷേ ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയിന്‍ ആരാ?' ഉത്തരം അറിയാന്‍ ഒക്‌റ്റോബര്‍ 26 ന് തീയെറ്ററില്‍ പോണം; ചിരിപടര്‍ത്തി പ്രമോ വീഡിയോ

വാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്
'മാഷേ ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയിന്‍ ആരാ?' ഉത്തരം അറിയാന്‍ ഒക്‌റ്റോബര്‍ 26 ന് തീയെറ്ററില്‍ പോണം; ചിരിപടര്‍ത്തി പ്രമോ വീഡിയോ

ണ്ണി വെയ്‌നിനെ നായകനാക്കി ഒരുക്കുന്ന ഫ്രഞ്ച് വിപ്ലവം ഒക്‌റ്റോബര്‍ 26 ന് തീയെറ്ററുകളില്‍ എത്തും. രസികന്‍ പ്രമോ വീഡിയോയിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തിയതി പുറത്തുവിട്ടത്. ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു ക്ലാസ് റൂമാണ് വീഡിയോയില്‍ കാണിക്കുന്നത്. വളരെ സീരിയസായി ക്ലാസ് എടുക്കുന്നതിന് ഇടയിലാണ് ഒരു വിരുതന്റെ ചോദ്യം വരുന്നത്. 

ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണി വെയ്ന്‍ ആരാണെന്ന്. ഉത്തരം ഒക്‌റ്റോബര്‍ 26 ന് തീയെറ്ററില്‍ എത്തിയാല്‍ അറിയാന്‍ പറ്റുമെന്നാണ് അധ്യാപകന്റെ മറുപടി. വ്യത്യസ്തമായ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഫ്രഞ്ച് വിപ്ലവം എന്താണെന്ന് ഇനി ആരും ചോദിക്കില്ലല്ലോ എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

ചിത്രത്തിലെ ഗാനവും ട്രെയ്‌ലറും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടും ചിരിപടര്‍ത്തുന്നതായിരുന്നു.  ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. നവാഗത സംവിധായകന്‍ മജുവാണ് ചിത്രം ഒരുക്കുന്നത്. 90 കളുടെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഈ ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളും അവതരിപ്പിക്കുന്നു. ഈമയൗ വില്‍ അഭിനയിച്ച ആര്യയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍. കെ.ജെ, ജാഫര്‍ കെ .എ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com