'ഒഡിഷന് പോകുമ്പോള്‍ അമ്മ എന്റെ കൈയില്‍ മുളക്‌പൊടി പൊതിഞ്ഞു തരും'; നടന്മാരും സംവിധായകരും നടിമാരെ വേശ്യകളായാണ് കാണുന്നതെന്ന് മുംതാസ്

'മോശമായി പെരുമാറിയ ഒരു സംവിധായകനെ ചെരുപ്പൂരി അടിച്ചിട്ടുണ്ട്. അത്. നടികര്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു'
'ഒഡിഷന് പോകുമ്പോള്‍ അമ്മ എന്റെ കൈയില്‍ മുളക്‌പൊടി പൊതിഞ്ഞു തരും'; നടന്മാരും സംവിധായകരും നടിമാരെ വേശ്യകളായാണ് കാണുന്നതെന്ന് മുംതാസ്

ടന്മാരും സംവിധായകരും മാനേജര്‍മാരും ഒരു വിഭാഗം പ്രേക്ഷകരുമെല്ലാം നടിമാരെ പ്രൊഫഷണല്‍ പ്രേസ്റ്റിറ്റിയൂട്ട് എന്ന നിലയിലാണ് കാണുന്നതെന്ന് തെന്നിന്ത്യന്‍ നടി മുംതാസ്. സംവിധായകര്‍ അടക്കമുള്ളവര്‍ നിരവധി തവണ തന്നെ ലൈംഗികതാത്പര്യങ്ങളോടെ സമീപിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ താന്‍ ഒരു ഇരയായി മാറിയിട്ടില്ലന്നും അതിനാല്‍ ആരുടേയും പേര് പറയുന്നില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുംതാസ് പറഞ്ഞു. 

മോശമായി പെരുമാറിയ ഒരു സംവിധായകനെ ചെരുപ്പൂരി അടിച്ചിട്ടുണ്ട്. അത്. നടികര്‍ സംഘത്തിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ആരാണ് ആ സംവിധാകയനെന്ന് താരം വ്യക്തമാക്കിയില്ല.  മറ്റൊരു വ്യക്തിയും എന്നെ മോശമായ രീതിയില്‍ സമീപിച്ചിരുന്നു. ഞാന്‍ അയാളെ അതേ സ്ഥലത്ത് വച്ച് തന്നെ ചീത്ത വിളിച്ചു. അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും മാഡം എന്നോ അമ്മയെന്നോ അല്ലാതെ അയാള്‍ വിളിച്ചിട്ടില്ല. മുംതാസ് പറഞ്ഞു. 

സംവിധായകനോ നടനോ എന്തിനാണ് അഭിനേത്രിയെ തനിച്ച് കാണണം എന്നാണ് മുംതാസ് ചോദിക്കുന്നത്. മുറിയിലേക്ക് വരാന്‍ പറഞ്ഞാല്‍ പോകരുത്. ഒറ്റയ്ക്ക് കാണണം എന്നു പറയുമ്പോള്‍ തന്നെ അപകടം തിരിച്ചറിയണമെന്നും സ്വയം പോയി ചതിക്കുഴിയില്‍ വീഴരുതെന്ന് യുവ താരങ്ങള്‍ക്ക് ഉപദേശം നല്‍കാനും മുംതാസ് മറന്നില്ല. 

'ഞാന്‍ ഒഡീഷന് പോകുന്ന സമയത്ത് അമ്മ കൂടെ വരുമായിരുന്നു. അമ്മയ്ക്ക് വരാന്‍ കഴിയാത്ത സമയങ്ങളില്‍ എന്റെ കൈയില്‍ മുളക്‌പൊടി പൊതിഞ്ഞു തരും. നിന്നെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വമാണ് മുളക് പൊടി അമ്മ പൊതിഞ്ഞു തന്നുവിട്ടിരുന്നത്. നമുക്ക് നമ്മുടെ ലക്ഷ്യം നേടണമെന്നതാണ് ആഗ്രഹമെങ്കിലും അതിന് വിലയായി എന്തെങ്കിലും കൊടുക്കാന്‍ അവശ്യപ്പെട്ടാല്‍ തയ്യാറാകരുത്. ആളുകള്‍ പലതും ചോദിച്ചെന്നിരിക്കും. അതിന് എന്ത് മറുപടി പറയണമെന്നത് നമ്മുടെ തീരുമാനമാണ്. നമ്മുടെ ശരീരം നമ്മുടേതാണ്.'

സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ മറ്റൊരു കണ്ണു കൊണ്ടുകാണുന്നത് ശരിയല്ലെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്തുകയാണ് വേണ്ടതെന്നും മുംതാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com