ഉണ്ണി മുകുന്ദന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി 

നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അനുമതി നല്‍കി കോടതി
ഉണ്ണി മുകുന്ദന്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതി; സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി 

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരേ യുവതി നല്‍കിയ പരാതിയില്‍ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അനുമതി നല്‍കി കോടതി. നടന്റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളിയുടെ അപേക്ഷയെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. 

ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്. 

ആദ്യം സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിച്ചശേഷമേ പ്രതിക്ക് ക്രോസ്‌വിസ്താരം ചെയ്യാന്‍ അനുവാദമുള്ളൂവെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കീഴ്‌കോടതി നടപടി സ്‌റ്റേ ചെയ്തുകൊണ്ട് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com