സ്‌റ്റെപ്പുകള്‍ പഠിച്ചെടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു, എല്ലാ ദിവസവും തുടര്‍ച്ചയായി നാല് മണിക്കൂറെങ്കിലും റിഹേഴ്‌സല്‍; പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ചുവടുവച്ചതിനെക്കുറിച്ച് കത്രീന കെയ്ഫ് 

ഒരാഴ്ചയോളം പരിശീലിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസം ഉണ്ടായതെന്നും താരം പറഞ്ഞു
സ്‌റ്റെപ്പുകള്‍ പഠിച്ചെടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു, എല്ലാ ദിവസവും തുടര്‍ച്ചയായി നാല് മണിക്കൂറെങ്കിലും റിഹേഴ്‌സല്‍; പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ചുവടുവച്ചതിനെക്കുറിച്ച് കത്രീന കെയ്ഫ് 

ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ സുരയ്യ എന്ന ഗാനത്തില്‍ പ്രഭുദേവയുടെ ചുവടുകള്‍ ക്യാമറയ്ക്ക് മുന്നില്‍ തകര്‍ത്താടിയതിന്റെ സന്തോഷത്തിലാണ് നടി കത്രീന കെയ്ഫ്. താന്‍ പ്രഭുദേവയുടെ ഒരു ആരാധികയാണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കത്രീന പറയുന്നു. പ്രഭുദേവയുടെ നൃത്തം പല ഗാനങ്ങള്‍ക്കും ജീവന്‍ പകര്‍ന്നിട്ടുണ്ടെന്നും ഇന്ത്യന്‍ സിനിമയിലെതന്നെ ഐകോണിക്ക് ഗാനങ്ങളാണ് അവയെല്ലാമെന്നും നടി പറഞ്ഞു. 

സുരയ്യയില്‍ വളരെ ബൂദ്ധിമുട്ടുള്ള കൊറിയോഗ്രഫിയാണെങ്കിലും സന്തോഷത്തോടെ നൃത്തം ചെയ്യുന്നതിനാണ് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. ക്യാമറയ്ക്ക് മുന്നില്‍ എപ്പോഴും മുഖത്ത് സന്തോഷമുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് വളരെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പുകള്‍ ആയിരുന്നിട്ടുകൂടി കാണുമ്പോള്‍ വളരെ ലളിതമായി തോന്നുന്നതെന്ന് കത്രീന പറയുന്നു. 

നൃത്തം പഠിച്ചെടുക്കാന്‍ കഠിനമായ പരിശീലനമാണ് നടത്തിയിരുന്നതെന്നും എല്ലാദിവസവും തുടര്‍ച്ചയായി കുറഞ്ഞത് നാല് മണിക്കൂറെങ്കിലും റിഹേഴ്‌സല്‍ നടത്തിയിരുന്നെന്നും കത്രീന പറയുന്നു. ഒരാഴ്ചയോളം പരിശീലിച്ച ശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസം ഉണ്ടായതെന്നും താരം പറഞ്ഞു. 

ഗാനത്തിന്റെ സോങ് ടീസറും മേക്കിങ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. കത്രീനയുടെ ഐറ്റം ഡാന്‍സാണ് ഗാനത്തിന്റെ ഹൈലറ്റ്. ശ്രേയാ ഘോഷാലും വിശാല്‍ ഡെഡ്‌ലാനിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികള്‍. 

ദൂം 3ക്ക് ശേഷം കത്രീനയും അമീറും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ആമിര്‍ ഖാനെയും കത്രീനയെയും പ്രഭുദേവ ഡാന്‍സ് പഠിപ്പിക്കുന്നതും ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങളും മേക്കിംഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com