എന്റെ അമ്മയോടോ പെങ്ങളോടോ ഭാര്യയോടോ ഒരുത്തനും മോശമായി പെരുമാറില്ല: സെയ്ഫ് അലി ഖാന്‍ 

മീടൂ ആരോപണങ്ങളിലൂടെ ബോളിവുഡിലെ പല ഇരുണ്ട മുഖങ്ങളും വെളിച്ചത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്റെ അമ്മയോടോ പെങ്ങളോടോ ഭാര്യയോടോ ഒരുത്തനും മോശമായി പെരുമാറില്ല: സെയ്ഫ് അലി ഖാന്‍ 

മീ ടു മൂവ്‌മെന്റ് കെട്ടുപോകാതെ ഭാവിയിലും നിലനില്‍ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബോളിവുഡ് നടന്‍ സെയിഫ് അലി ഖാന്‍. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പരാതിപ്പെടാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും ഇത്തരം വിഷയങ്ങള്‍ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മീടൂ ആരോപണങ്ങളിലൂടെ ബോളിവുഡിലെ പല ഇരുണ്ട മുഖങ്ങളും വെളിച്ചത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

തന്റെ കുടുബത്തിലുള്ളവരോട് മോശമായി പെരുമാറാന്‍ ആരും ധൈര്യം കാണിക്കില്ലെന്നും സെയിഫ് പറഞ്ഞു.'എന്റെ അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ആരെങ്കിലും മോശമായി പെരുമാറും എന്ന് ഞാന്‍ കരുതുന്നില്ല, അതിനുള്ള ധൈര്യം ആര്‍ക്കും ഉണ്ടാകില്ലെന്നാണ് എന്റെ തോന്നല്‍. ഇങ്ങനെ തോന്നാനുള്ള കാരണമെന്താണെന്ന് എനിക്ക് അറിയില്ല', അഭിമുഖത്തില്‍ സെയിഫ് പറഞ്ഞു.

അവര്‍ക്ക് ചുറ്റും സംരക്ഷണമുള്ളതുകൊണ്ടാകാം തനിക്ക് ഇങ്ങനെ തോന്നിയതെന്നും എന്നാല്‍ ഇത്തരം സംരക്ഷണം ഇല്ലാത്ത സ്ത്രീകള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ നമുക്ക് കഴിയണമെന്നും താരം പറഞ്ഞു. 

രാജ്യത്തെ പാപ്പരാസി സംസ്‌കാരത്തിനെതിരെയും സെയിഫ് അഭിമുഖത്തില്‍ പ്രതികരിച്ചു.   മാധ്യമങ്ങള്‍ സ്ഥിരമായി തൈമൂറിനെ വാര്‍ത്തയാക്കുന്നത് താന്‍ അത്ര ഗൗനിക്കുന്നില്ലെന്നും എന്നാല്‍ രണ്ടു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകന്റെ കാര്യങ്ങളില്‍ ആളുകള്‍ക്ക് എന്താണം ഇത്രയധികം താത്പര്യമെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് താരം പറഞ്ഞു. മറ്റൊരാളുടെ കുട്ടിയുടെ കാര്യത്തില്‍ തനിക്കൊരിക്കലും ഇതുപോലെ താത്പര്യം തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com