ഒന്നിച്ചുള്ള ഒരു സീന്‍ പോലുമില്ലാതെ ഞാന്‍ ഫഹദിന്റെ അഭിനയം കാണാന്‍ മാത്രം ലൊക്കേഷനില്‍ പോയി നിന്നു: വിജയ് സേതുപതി

മറ്റാരെ കുറിച്ചുമല്ല, മലയാള താരം ഫഹദ് ഫാസിലിനെ കുറിച്ചാണ് വിജയ് സേതുപതി ഇത്തരത്തില്‍ സംസാരിച്ചത്.
ഒന്നിച്ചുള്ള ഒരു സീന്‍ പോലുമില്ലാതെ ഞാന്‍ ഫഹദിന്റെ അഭിനയം കാണാന്‍ മാത്രം ലൊക്കേഷനില്‍ പോയി നിന്നു: വിജയ് സേതുപതി

ക്കള്‍ സെല്‍വം വിജയ് സേതുപതി വളരെ ലാളിത്യമുള്ള മനുഷ്യനാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് തെന്നിന്ത്യയില്‍ ആരാധകരുമേറെയാണ്. അതിന് കാരണം അഭിനയശേഷി ഒന്ന് മാത്രമാണ്. എന്നാല്‍ താരം മറ്റൊരു താരത്തിന്റെ അഭിനയം കാണാന്‍ വേണ്ടി ഷൂട്ട് ഇല്ലാത്തപ്പോള്‍ സൈറ്റില്‍ പോയി നില്‍ക്കും എന്നൊക്കെ പറയുകയാണെങ്കിലോ. 

മറ്റാരെ കുറിച്ചുമല്ല, മലയാള താരം ഫഹദ് ഫാസിലിനെ കുറിച്ചാണ് വിജയ് സേതുപതി ഇത്തരത്തില്‍ സംസാരിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്ന് വിജയ് സേതുപതി. ഫഹദുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു.

'ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയില്‍ ഞാനും ഫഹദും ഒന്നിച്ചെത്തുന്നുണ്ട്. അതില്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്റെ കഥാപാത്രം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണ്. സൂപ്പര്‍ ഡീലക്‌സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം.'- വനിതയുമായുള്ള അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞു.

ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. 'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് സംവിധാനം. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാരസാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com