'ഹിറ്റാക്കിയവര്‍ തന്നെ എന്നെ വലിച്ചു കീറുന്നു, നസ്രിയയ്ക്കുവേണ്ടി എന്നെ ഇരയാക്കുന്നത് എന്തിനാണ്'; തുറന്നടിച്ച് പ്രിയ വാര്യര്‍

'ഈയടുത്ത് 'കൂടെ' സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി'
'ഹിറ്റാക്കിയവര്‍ തന്നെ എന്നെ വലിച്ചു കീറുന്നു, നസ്രിയയ്ക്കുവേണ്ടി എന്നെ ഇരയാക്കുന്നത് എന്തിനാണ്'; തുറന്നടിച്ച് പ്രിയ വാര്യര്‍

രു പാട്ടിലെ ചെറിയ സീനിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കല്‍ ഹിറ്റായതോടെ എങ്ങും പ്രിയ വാര്യരായിരുന്നു താരം. എന്നാല്‍ അമിത ആരാധന വളരെ പെട്ടെന്നാണ് വിമര്‍ശനത്തിലേക്ക് വഴി മാറിയത്. ഇപ്പോള്‍ ട്രോള്‍ ചെയ്യാന്‍ വേണ്ടി മാത്രമാണ് ഒരു വിഭാഗം പ്രിയ വാര്യരുടെ കണ്ണിറുക്കലിനെ എടുക്കുന്നത്. തന്നെ അനാവശ്യമായി ട്രോള്‍ ചെയ്യുന്നതിന്റെ ദുഖത്തിലാണ് പ്രിയ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ നസ്രിയയെ വരവേല്‍ക്കാനും പലരും പ്രിയയെ ആണ് ട്രോളിയത്. ഇത് തന്നെ വളരെ അധികം വേദനിപ്പിച്ചെന്ന് തുറന്നു പറയുകയാണ് പ്രിയ. 

'എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് 'കൂടെ' സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്.' പ്രിയ പറഞ്ഞു. 

ഒരു നടിയെന്ന നിലയില്‍ എന്തെങ്കിലും പ്രൂവ് ചെയ്യാനുള്ള അവസരം പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും അഭിനയിക്കാന്‍ അറിയുമോ എന്ന് കണ്ട് അഭിപ്രായം പറയേണ്ട ആളുകള്‍ ഒരു കാര്യവുമില്ലാതെ തന്നെ കുറ്റപ്പെടുത്തുകയൊണെന്നുമാണ് താരം പറയുന്നത്. തന്റെ സിനിമ പുറത്തിറങ്ങി അഭിനയം കാണുന്നതുവരെ വിമര്‍ശനം ഒഴിവാക്കിക്കൂടെയെന്നാണ് പ്രിയ ചോദിക്കുന്നത്. 

കൂടാതെ പ്രിയയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങള്‍ക്കും താരം മറുപടി നല്‍കി. മഞ്ചിന്റെ പരസ്യം ഒഴിവാക്കിയത് നഷ്ടം വന്നതുകൊണ്ടെല്ലന്നും  ഐപിഎല്‍ സീസണ്‍ കഴിഞ്ഞപ്പോള്‍ പരസ്യം ഒഴിവാക്കുകയായിരുന്നെന്നുമാണ് താരം പറയുന്നത്. മഞ്ചിന് ഏറ്റവും ലാഭമുണ്ടാക്കിയ പരസ്യമായിരുന്നു ഇതെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വിങ്ക് ചെയ്തത് തന്നെ കോപ്പിയടിച്ചാണെന്ന് പറഞ്ഞതായാണ് മറ്റൊരു ആരോപണം വന്നത്. എന്നാല്‍ 'എന്റെ സിഗ്‌നേച്ചര്‍ സിംബലായ കണ്ണിറുക്കല്‍ ചെയ്തതില്‍ സന്തോഷമുണ്ട് എന്നാണ് പറഞ്ഞത്. ഒരാള്‍ പെട്ടെന്ന് നന്നാകുന്നത് ഇഷ്ടമില്ലാത്ത കുറച്ച് ആളുകളാണ് ഇതിന് പിന്നിലെന്നും പ്രിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com