'ട്രോളന്‍ ബ്രോസ്, എന്നെ ആളാക്കിയത് നിങ്ങളാണ്'; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി

തന്റെ സീരിയലിനെയും കഥാപാത്രത്തെയും ട്രോളി ഓണ്‍ലൈനില്‍ ഹിറ്റാക്കിയ എല്ലാ ട്രോളന്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗായത്രിയുടെ പോസ്റ്റ്
'ട്രോളന്‍ ബ്രോസ്, എന്നെ ആളാക്കിയത് നിങ്ങളാണ്'; ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ഗായത്രി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ദീപ്തി ഐഎഎസിന്റേയും ഭര്‍ത്താവിന്റേയും മരണം. പ്രമുഖ സീരിയലുകളില്‍ ഒന്നായ പരസ്പരത്തിലെ കഥാപാത്രങ്ങളാണിത്. എന്തായാലും കഴിഞ്ഞ ദിവസത്തെ ട്രോളന്മാരുടെ ഇരകള്‍ ഇവരായിരുന്നു. കളിയാക്കിയാണ് ട്രോളുകള്‍ വന്നതെങ്കിലും ട്രോളന്മാര്‍ക്ക് നന്ദി പറയുകയാണ് സീരിയലില്‍ ദീപ്തി ആയി എത്തിയ നടി ഗായത്രി അരുണ്‍. 

തന്റെ സീരിയലിനെയും കഥാപാത്രത്തെയും ട്രോളി ഓണ്‍ലൈനില്‍ ഹിറ്റാക്കിയ എല്ലാ ട്രോളന്‍മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗായത്രിയുടെ പോസ്റ്റ്. ഇത്രയും കൂടുതല്‍ ഓണ്‍ലൈന്‍ പ്രമോഷന്‍ കിട്ടിയ സീരിയലും കഥാപാത്രവും ഇല്ലെന്നാണ് താരം പറയുന്നത്. ഇന്നത്തെ തന്റെ ദിനം ട്രോളന്മാര്‍ മികച്ചതാക്കിയെന്നും താരം പറഞ്ഞു. 

'അകാലത്തില്‍ പൊലിഞ്ഞ കര്‍മകുശലയായ ഐ.പി.എസ് രത്‌നം' എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സീരിയലിന്റെ ക്ലൈമാക്‌സില്‍ ദീപ്തി  എന്ന കഥാപാത്രം മരിക്കുന്നതിനാല്‍ അനുശോചന പോസ്റ്റുകളും പൊടി പൊടിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com