മോഹന്‍ലാലിന്റെ ലൂസിഫറിനായി വഴി തടഞ്ഞു, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം

ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പാളയം ഫ്‌ളൈ ഓവര്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു
മോഹന്‍ലാലിന്റെ ലൂസിഫറിനായി വഴി തടഞ്ഞു, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: മലയാള സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. പക്ഷേ ലൂസിഫറിന്റ ചിത്രീകരണം തലസ്ഥാന നഗരിയിലെ ജനങ്ങളെ വലച്ചു. ഷൂട്ടിങ്ങിന് വേണ്ടി മുന്നറിയിപ്പ് നല്‍കാതെ പൊലീസ് വഴി തടഞ്ഞതാണ് വിനയായത്. 

ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പാളയം ഫ്‌ളൈ ഓവര്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു. അതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോവേണ്ടിയിരുന്ന ബസുകളെല്ലാം വഴി തിരിച്ചു വിട്ടു. പാളയം ഫ്‌ളൈ ഓവര്‍ ബ്ലോക്ക് ചെയ്തതോടെ അണ്ടര്‍ പാസ് വഴിയും പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞു. 

ഷൂട്ടിങ് കാണുന്നതിനായി ജനം തടിച്ചു കൂടുക കൂടി ചെയ്തതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മുന്നറിയിപ്പൊന്നും നല്‍കാതെ, ജനത്തെ നിരത്തില്‍ കുരുക്കിയ പൊലീസിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

വലിയ സമരം നടക്കുന്ന ഇടത്തേക്ക് തന്റെ അംബാസിഡര്‍ കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ഗതാഗതം തടസപ്പെടുത്തിയുള്ള ചിത്രീകരണത്തിന് ഡിസിപി സുരേഷ് കുമാറിന്റെ അനുമതി ലഭിച്ചിരുന്നതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com