ഉണ്ണി ആറിന്റെ വാങ്ക് സിനിമയാവുന്നു, സംവിധാനം വികെ പ്രകാശിന്റെ മകള്‍

ഉണ്ണി ആറിന്റെ വാങ്ക് സിനിമയാവുന്നു, സംവിധാനം വികെ പ്രകാശിന്റെ മകള്‍
ഉണ്ണി ആറിന്റെ വാങ്ക് സിനിമയാവുന്നു, സംവിധാനം വികെ പ്രകാശിന്റെ മകള്‍

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥ ചലച്ചിത്രമാകുന്നു. ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും പ്രതിപാദിക്കുന്ന കഥ സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. 

പ്രമുഖ സംവിധായകനായ വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്‌ന മുഹമ്മദ് ആണ് എഴുതുന്നത്.

ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് ചിത്രം നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com