ബംഗാളി സിനിമ കാണിക്കാത്ത തിയേറ്റര്‍ ബംഗാളില്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി മമത സര്‍ക്കാര്‍

സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളും ബംഗാളി സിനിമകള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍
ബംഗാളി സിനിമ കാണിക്കാത്ത തിയേറ്റര്‍ ബംഗാളില്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളും ബംഗാളി സിനിമകള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഒരു വര്‍ഷത്തില്‍ 120 ദിവസം നിര്‍ബന്ധമായും സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും പ്രൈം ഷോ ടൈമില്‍ ബംഗാളി ഭാഷയിലുള്ള ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. 

പ്രൈം ഷോ ടൈമായ ഉച്ചയ്ക്ക് 12നും രാത്രി ഒന്‍പതിനും ഇടയിലുള്ള സമയത്താണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടത്. ഇത്തരത്തില്‍ ഏറ്റവും ചുരുങ്ങിയത് ദിവസത്തില്‍ ഒരു ബംഗാളി ചലച്ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള എല്ലാ തിയേറ്ററുകളും ഇത് പാലിച്ചിരിക്കണമെന്നും നോട്ടീസിലുണ്ട്. 

ബംഗാളി ചലച്ചിത്ര മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 

നേരത്തെ 2015ല്‍ മറത്തി സിനിമാ വ്യവസായത്തിന്റെ ഉന്നതി ലക്ഷ്യമിട്ട് മഹാരാഷ്ട്ര സര്‍ക്കാരും സമാനമായ രീതിയില്‍ നോട്ടീസ് ഇറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com