ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം പത്തനംതിട്ടയില്‍ നടന്നു

മന്ത്രിമാരായ എകെ. ബാലനും, മാത്യു ടി തോമസും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം പത്തനംതിട്ടയില്‍ നടന്നു

കൊച്ചി: പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് പച്ചനംതിട്ടയില്‍ നടന്നു. അന്ത്യശുശ്രൂഷാ ചടങ്ങുകളിലേക്ക് ആയിരങ്ങളാണ് എത്തിയത്. പാലാരിവട്ടത്തെ വീട്ടില്‍ നിന്നും വിലാപയാത്രയായി എത്തിച്ച ക്യാപ്റ്റന്‍ രാജുവിന്റെ മൃതദേഹം ടൗണ്‍ ഹാളിനു മുന്നിലാണ് ആദ്യം പൊതുദര്‍ശനത്തിന് വച്ചത്. 

തുടര്‍ന്ന് അദ്ദേഹം പഠിച്ച ഓമല്ലൂര്‍ ഗവഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാട്ടുകാര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി ഒരു മണിക്കൂറിലധികം സമയം പൊതുദര്‍ശന സൗകര്യമൊരുക്കി. പിന്നീട് ജന്മ വീട്ടിലേക്കും അന്ത്യശുശ്രൂഷകള്‍ക്കായി സെന്റ് മേരീസ് പള്ളിയിലേക്കും  വിലാപയാത്രയായി മൃതദേഹം എത്തിച്ചു. 

മന്ത്രിമാരായ എകെ. ബാലനും, മാത്യു ടി തോമസും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിനിമ മേഖലയില്‍ നിന്ന് നടന്‍ മധു ഉള്‍പ്പെടെയുള്ളവരും രാജുവിനെ അവസാനമായി കാണാനെത്തി. കാതോലിക്കാ ബാവ പൗലോസ് ദ്വീ തീയറെ നേതൃത്വത്തില്‍ സംസ്‌കാരശുശ്രൂഷാ ചടങ്ങുകള്‍ നടന്നു. 

വില്ലനായും, ഹാസ്യനടനായും തങ്ങളുടെ ഹൃദയം കവര്‍ന്ന പ്രിയ കലാകാരനെ കാണാനും അന്തിമോചാരം അര്‍പ്പിക്കാനും നാടിന്റെ വിവിധ മേഖലകളില്‍ ആയിരങ്ങളാണ് ഒഴുകി എത്തിയത്.  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com