പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന് ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ ബോളിവുഡില്‍ ഇതിനെക്കുറിച്ച് മാത്രമാണ് സംസാരം. അമിതാഭ് ബച്ചന്, കത്രീന കെയ്ഫ്, ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിര ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍.
ചിത്രത്തില്‍ ഒട്ടുമിക്ക പ്രധാന താരങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തു വിട്ടിരുന്നു. ആമിറിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തായെങ്കിലും കഥാപാത്രത്തെ മനസിലാക്കാനാകുന്ന ചിത്രങ്ങളൊന്നും പ്രേഷകരെ കാണിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ കിടിലന്‍ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. ആമിര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ മോഷന്‍ വീഡിയോ പുറത്തു വിട്ടത്.
'ഫിറങ്കി മല്ലാഹ്' എന്ന കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിക്കുന്നത്. കറുത്ത ഇംഗ്ലീഷ് തൊപ്പിയും പ്രത്യേകതരത്തിലുള്ള പച്ച കോട്ടുമാണ് ആമിറിന്റെ വേഷം. കഴുതപ്പുറത്ത് സെല്യൂട്ട് ചെയ്ത് ഇരിക്കുന്ന ആമിറിന്റെ അരയില്‍ ഒരു വലിയ മദ്യക്കുപ്പിയുമുണ്ട്. ഇതിനെല്ലാം പുറമെ വൃത്താകൃതിയിലുള്ള ചുവന്ന കണ്ണടയും കഥാപാത്രം ധരിച്ചിട്ടുണ്ട്.
ചിത്രത്തിലെ കഥാപാത്രത്തിനായി ആമിര്‍ ശരീരഭാരം വളരെയധികം കുറച്ചത് വാര്‍ത്തയായിരുന്നു. നേരത്തെ ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.
തഗ്സ് ഓഫ് ഹിന്ദോസ്ഥാനില്‍ അമിതാഭ് ബച്ചന്റെ ലുക്ക് ആണ് ആദ്യം പുറത്ത് വിട്ടത്. കഥാപാത്രത്തെ പേരും പോസ്റ്ററിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ദംഗല്‍ നായിക ഫാത്തിമ, ലോയ്ഡ് ഓവന് എന്നിവരുടെ ലുക്കുകളും പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും പണം മുടക്കി ചെയ്യുന്ന ചിത്രമാണിത്.
400 കോടി ക്ലബ്ബില്‍ ആദ്യമെത്താന്‍ ആമിറിനെ ചിത്രം സഹായിക്കുമെന്നാണ് പൊതുവേ കരുതുന്നത്. അഞ്ച് ചിത്രങ്ങളില്‍ നിന്നായി 1500 കോടി രൂപ എന്ന ലക്ഷ്യം നേടാന്‍ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ കഴിയുമെന്നാണ് ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് സെപ്തംബര്‍ 27ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ