നക്ഷത്ര ഡ്രസ്സില്‍ മലൈകയുടെ ബോള്‍ഡ് പാര്‍ട്ടി ലുക്ക്; ഇന്റര്‍നെറ്റില്‍ തരങ്കമായി താരത്തിന്റെ ഗ്ലാമര്‍ വേഷം 

ഹൈ സ്ലിറ്റും സ്ലിറ്റിനോട് ചേര്‍ന്നുള്ള ഫ്രില്‍ മലൈകയുടെ ലുക്കില്‍ വ്യത്യസ്തത നല്‍കുന്നു
നക്ഷത്ര ഡ്രസ്സില്‍ മലൈകയുടെ ബോള്‍ഡ് പാര്‍ട്ടി ലുക്ക്; ഇന്റര്‍നെറ്റില്‍ തരങ്കമായി താരത്തിന്റെ ഗ്ലാമര്‍ വേഷം 

ടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ ബോളിവുഡ് നടി മലൈക അറോറ ധരിച്ച സീക്വന്‍സ് ഡിസൈനുള്ള കറുത്ത ഡ്രസ്സാണ് ബോളിവുഡ് ഫാഷന്‍ രംഗത്തെ ഇപ്പോഴത്തെ സംസാരം. വലതുഭാഗത്ത് നക്ഷത്രത്തിന്റെ ആകൃതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഡ്രസ്സിലെ പ്രധാന ആകര്‍ഷണം. ഇതിനോടൊപ്പം ഹൈ സ്ലിറ്റും സ്ലിറ്റിനോട് ചേര്‍ന്നുള്ള ഫ്രില്‍ മലൈകയുടെ ലുക്കില്‍ വ്യത്യസ്തത നല്‍കുന്നു. കല്‍മനോവിച്ച് എന്ന റഷ്യന്‍ ബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് മലൈക ഫോട്ടഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

ന്യൂഡ് ലിപ്കളറും സ്‌മോക്കി ഐ മേക്കപ്പുമാണ് ഈ ബോള്‍ഡ് പാര്‍ട്ടി ലുക്കിനായി മലൈക തിരഞ്ഞെടുത്തിട്ടുള്ളത്. സ്‌ട്രെയിറ്റന്‍ ചെയ്തിട്ടിരിക്കുന്ന താരത്തിന്റെ നീണ്ട മുടിയും ലുക്കിനെ കൂടുതല്‍ മനോഹരമാക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com