'അവള്‍ എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങും'; ബിഗ് ബോസിലും വിവാദനായകനായി ശ്രീശാന്ത്

സബ ഖാനെ തല്ലുമെന്നായിരുന്നു ശ്രീശാന്തിന്റെ ഭീഷണി
'അവള്‍ എന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങും'; ബിഗ് ബോസിലും വിവാദനായകനായി ശ്രീശാന്ത്

ശ്രീശാന്ത് എന്നും വിവാദങ്ങളുടെ തോഴനാണ്. ക്രിക്കറ്റിലായാലും ശരി, റിയാലിറ്റി ഷോയിലായാലും ശരി. ബിഗ് ബോസ് 12 ലൂടെ വീണ്ടും വിവാദ നായകനാവുകയാണ് ശ്രീശാന്ത്. ഷോ തുടങ്ങി രണ്ടാം ദിവസം തന്നെ ശ്രീശാന്ത് ഷോയില്‍ നിന്ന് ഇറങ്ങിപ്പോവുമെന്ന് പ്രഖ്യാപിച്ച് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇപ്പോള്‍ സഹതാരത്തെ തല്ലുമെന്ന് പറഞ്ഞതോടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് താരം. കഴിഞ്ഞ എപ്പിസോഡിലാണ് ശ്രീശാന്തിന് കൂള്‍ നഷ്ടപ്പെട്ടത്. 

സബ ഖാനെ തല്ലുമെന്നായിരുന്നു ശ്രീശാന്തിന്റെ ഭീഷണി. ലക്ഷ്വറി ബജറ്റ് ടാസ്‌കിന് ഇടയിലായിരുന്നു സംഭവം. സിംഗിളുകളും ജോഡികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. ശാരീരികമായ ചില ബുദ്ധിമുട്ടുകളുള്ളതിനാല്‍ ശ്രീശാന്ത് ടാസ്‌കില്‍ പങ്കെടുത്തിരുന്നില്ല. ടാസ്‌കില്‍ നെഹയെ തോല്‍പ്പിക്കാന്‍ ഖാന്‍ സഹോദരിമാരായ സബയും സോമിയും പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. 

ടാസ്‌കിന് ഇടയിലെ ഇരുവരുടേയും നേഹയോടുള്ള ക്രൂരമായ പെരുമാറ്റമാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ഇവരുടെ പ്രകടനം കണ്ട് സബ എന്റെ കൈയില്‍ നിന്ന് അടിവാങ്ങും എന്നാണ് ശ്രീശാന്ത് പറഞ്ഞത്. പിന്നീട് ശ്രീശാന്ത് മാപ്പ് പറയണമെന്ന ആവശ്യവുമായി സബ രംഗത്തെത്തി. ഇതിന് മുന്‍പും ഖാന്‍ സഹോദരിമാര്‍ തമ്മില്‍ ശ്രീശാന്തുമായി ഏറ്റുമുട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com