എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല; ബോളിവുഡിലെ വിവാദ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി അമിതാഭ് ബച്ചന്‍ 

എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെ എങ്ങനെ ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും എന്ന മറുചോദ്യം ഉയര്‍ത്തിയാണ് അമിതാഭ് ബച്ചന്‍ ഈ വിഷയം നേരിട്ടത്
എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല; ബോളിവുഡിലെ വിവാദ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി അമിതാഭ് ബച്ചന്‍ 

ത്ത്‌ വര്‍ഷം മുന്‍പ് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമണത്തെക്കുറിച്ച് നടി തനുശ്രീ ദത്ത നടത്തിയ തുറന്നുപറച്ചിലുകള്‍ ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. തന്നെ ആക്രമിച്ച നടന്‍ നാനാ പടേക്കറാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ ചോദ്യത്തില്‍ നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു ബോളിവുഡിന്റെ ബിഗ് ബി. 

എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെ എങ്ങനെ ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും എന്ന മറുചോദ്യം ഉയര്‍ത്തിയാണ് അമിതാഭ് ബച്ചന്‍ ഈ വിഷയം നേരിട്ടത്. അമീര്‍ ഖാനൊപ്പം ഒരു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ ഈ പ്രതികരണം. ഒരു വിഷയത്തെക്കുറിച്ച അറിയാതെ അതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും താന്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നുമായിരുന്നു അമീറിന്റെ പ്രതികരണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എപ്പോള്‍ കേള്‍ക്കേണ്ടിവന്നാലും അത് വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്നും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് അന്വേഷിക്കണമെന്നും അമീര്‍ പറഞ്ഞു. 

സ്ത്രീകളോടുള്ള നാനാ പടേക്കറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇന്റസ്ട്രിയ്ക്കുള്ളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ആരും അത് തുറന്നുപറയാന്‍ തയാറാവില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനുശ്രീ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമ മേഖലയിലെ മീ റ്റു മൂവ്‌മെന്റിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് 2009 ല്‍ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവത്തെക്കുറിച്ച് ആഷിക് ബാനായ താരം പറഞ്ഞത്. വലിയ താരങ്ങള്‍ നാന പടേക്കറിനെപ്പോലുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ഇവിടെ ഒരിക്കലും മികച്ച തൊഴില്‍ സാഹചര്യമുണ്ടാവില്ല എന്നാണ് തനുശ്രീ പറയുന്നത്. 

ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കാനാണ് തനുശ്രീ കരാറില്‍ ഒപ്പിട്ടത്. അതൊരു സോളോ ഡാന്‍സ് ആയിരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ നടന്‍ സെറ്റിലേക്ക് കയറി വന്ന് തന്റെ ശരീരത്തില്‍ പിടിക്കുകയും താനുമായി ഇന്റിമേറ്റ് രംഗം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തനുശ്രീക്ക് നേരെ ഭീഷണിയും അക്രമണവുമുണ്ടായി. തുടര്‍ന്ന് ചിത്രത്തിന്റെ ഗാനം നടി വേണ്ടെന്നു വെക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com