പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാറിൽ സാമൂതിരിയാകുന്നത് മുകേഷ്

പ്രി​യ​ദർ​ശൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്‌ ബ​ഡ്‌​ജ​റ്റ് ചിത്രം മ​ര​യ്‌ക്കാർ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹ​ത്തിൽ മോഹൻലാലിനൊപ്പം മു​കേ​ഷ് ഒ​രു പ്ര​ധാന വേ​ഷ​ത്തിൽ എ​ത്തു​ന്നു.
പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാറിൽ സാമൂതിരിയാകുന്നത് മുകേഷ്

പ്രി​യ​ദർ​ശൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്‌ ബ​ഡ്‌​ജ​റ്റ് ചിത്രം മ​ര​യ്‌ക്കാർ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹ​ത്തിൽ മോഹൻലാലിനൊപ്പം മു​കേ​ഷ് ഒ​രു പ്ര​ധാന വേ​ഷ​ത്തിൽ എ​ത്തു​ന്നു. സാ​മൂ​തി​രി​യു​ടെ വേ​ഷ​മാ​ണ് മു​കേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് മുകേഷ് ഒ​രു ച​രി​ത്ര സി​നി​മ​യിൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​ക്കി ഭ​ര​ണം ന​ട​ത്തിയ ശ​ക്‌​ത​മായ രാ​ജ​വം​ശ​മാ​ണ് സാ​മൂ​തി​രി​മാ​രു​ടേ​ത്. സ​മൂ​തി​രി​യു​ടെ ക​പ്പൽ​പ്പ​ട​യു​ടെ നാ​യ​ക​നാ​യി​രു​ന്നു കു​ഞ്ഞാ​ലി​മ​ര​യ്ക്കാർ.

കു​ഞ്ഞാ​ലി മ​ര​യ്ക്കാർ നാ​ലാ​മ​ന്റെ വേ​ഷ​ത്തി​ലാ​ണ് മോ​ഹൻ​ലാൽ എ​ത്തു​ന്ന​ത്.​മ​ഞ്ജു വാ​ര്യ​രാ​ണ് മോ​ഹൻ​ലാ​ലി​ന്റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.​കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​ണ​വ് മോ​ഹൻ​ലാ​ലാ​ണ്.​ പ്ര​ണ​വി​ന്റെ ജോ​ടി​യാ​കു​ന്ന​ത് പ്രി​യ​ദർ​ശ​ന്റെ മ​കൾ ക​ല്യാ​ണി​യാ​ണ്. പ്രി​യ​ന്റെ മ​കൻ സി​ദ്ധാർ​ത്ഥും ഈ ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം​കു​റി​ക്കു​ന്നു​ണ്ട്.​ അ​ഭി​നേ​താ​വാ​യി​ട്ട​ല്ലെ​ന്ന് മാ​ത്രം. ​ചി​ത്ര​ത്തി​ന്റെ വി.​എ​ഫ്.​എ​ക്സി​ന്റെ മേൽനോട്ടം വ​ഹി​ക്കു​ന്ന​ത് സി​ദ്ധാ​‌​‌ർ​ത്ഥാ​ണ്.​

ചിത്രത്തിൽ ആ​കെ നാ​ല് നാ​യി​ക​മാ​രാ​ണു​ള്ള​ത്.​കീർ​ത്തി സു​രേ​ഷാ​ണ് മൂ​ന്നാ​മ​ത്തെ നാ​യി​ക.​ നാ​ലാ​മ​ത്തെ നാ​യിക ആ​രാ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ പ​റ്റി അ​ന്തിമ തീരു​മാ​ന​മാ​യി​ട്ടി​ല്ല.​നെ​ടു​മു​ടി വേ​ണു​വും ഒ​രു സു​പ്ര​ധാന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ശീർ​വാ​ദ് സി​നി​മാ​സ് നിർ​മ്മി​ക്കു​ന്ന മ​ര​യ്ക്കാ​റി​ന്റെ സ​ഹ​നിർ​മ്മാ​താ​ക്കൾ സ​ന്തോ​ഷ്. ടി. കു​രു​വി​ള​യും ഡോ. സി.​ജെ. റോ​യി​യു​മാ​ണ്. നൂ​റ് കോ​ടി ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​റി​ന്റെ ചി​ത്രീ​ക​ര​ണം ന​വം​ബർ 15​ന് ഹൈ​ദ​രാ​ബാ​ദിൽ തു​ട​ങ്ങും. സാ​ബു സി​റിൾ പ്രൊ​ഡ​ക്‌​ഷൻ ഡി​സൈ​ന​റാ​യും ഗി​രീ​ഷ് മേ​നോൻ ക​ലാ​സം​വി​ധാ​യ​ക​നാ​യും തി​രു കാമറാമാനായും പ്രവർത്തി​ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com